ആശമാർക്ക് 12000 രൂപധനസഹായം പ്രഖ്യാപിച്ച് പാലക്കാട് നഗരസഭ

0

പാലക്കാട് : ആശാവർക്കർമാർക്ക് ധനസഹായം പ്രഖ്യാപിച്ച് പാലക്കാട് നഗരസഭ. വർഷം 12,000 രൂപ നൽകുമെന്ന് നഗരസഭ ബഡ്ജറ്റിൽ പ്രഖ്യാപനം. ബജറ്റ് പ്രസംഗത്തിലാണ് നഗരസഭയുടെ പ്രഖ്യാപനം. ഇതിലൂടെ മാസം നഗരസഭയിലെ ഓരോ ആശ വർക്കർക്കും ആയിരം രൂപ വീതം അധിക വരുമാനം ലഭിക്കും. ബിജെപിയാണ് പാലക്കാട് നഗരസഭ  ഭരിക്കുന്നത്. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക  എന്നീ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നിലെ ആശമാരുടെ അനിശ്ചിത കാല സമരം 45 ദിവസം പിന്നിടുകയാണ്. നിരാഹാര സമരം ഏഴാംദിവസത്തേക്കും കടന്നു. സാഹിത്യ,സാംസ്കാരിക, പൊതുരംഗങ്ങളിലെ  നിരവധി പേർ സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

 

അതേസമയം സർക്കാർ ആശാവർക്കർമാരെ പരിഹസിക്കുന്നുവെന്ന് നടൻ ജോയ് മാത്യു പറഞ്ഞു. സർക്കാർ സ്ത്രീകളെ അപഹസിക്കുന്നു. ചർച്ചക്ക് വിളിക്കുന്നില്ല. ആശാ വർക്കർമാരോട് സർക്കാർ കാണിക്കുന്നത് മുഷ്‍ക്. ഇന്ത്യ ഭരിക്കുന്നവരും സംസ്ഥാന സർക്കാർ ചെയ്യുന്നതും ഒരേ രീതിയെന്നും അദ്ദേഹം വിമർശിച്ചു.

സംസ്‌ഥാനത്ത് ജനാധിപത്യ രീതി നടപ്പിലാക്കുന്നില്ല. ആമസോൺ കാടുകൾ കത്തിയാൽ ബ്രസീൽ എംബസിക്ക് മുമ്പിൽ പോയി സമരം ചെയ്യും. അപ്പോഴായിരിക്കും ബ്രസീൽ എംബസി പോലും ആമസോൺ കാടു കത്തിയ കാര്യം അറിയുക.

ഫെയ്സ്ബുക്കിൽ ഒക്കെ വലിയ വിപ്ലവം എഴുതും. അവർക്കൊന്നും ആശമാരുടെ സമരത്തിൽ ഒരു ഫേസ്ബുക്ക് പോസ്റ്റ് പോലും ഇടാനുള്ള ധൈര്യമോ ബോധമോ പോലുമില്ല. സർക്കാരിന് അനാവശ്യ പിടിവാശിയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *