ആത്മഹത്യയ്ക്ക് ശ്രമിച്ച 13 കാരി മരണപ്പെട്ടു

കോഴിക്കോട് : ബന്ധുവീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥിനി ചികിത്സ യ്ക്കിടെ മരണപ്പെട്ടു.കൊയിലാണ്ടികസ്റ്റംസ് റോഡ് ബീനാ നിവാസിൽ കമൽ ബാബുവിൻ്റെ മകൾ ഗൌരി നന്ദന (13)യാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി പത്തുമണി യോടെയാണ് പന്തലായനിയിലെ ബന്ധുവീട്ടിലേ മുറിയിൽ കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടത്.ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 6മണിക്ക് മരണപ്പെടുകയായിരുന്നു. മാതാവ് പരേതയായ ജിജിന.സഹോദരി ദിയ.