റഫയിൽ കനത്ത ബോംബിങ്; വീടുകളും പള്ളിയും തകർന്നു.
ജറുസലം ∙ പത്തു ലക്ഷത്തിലേറെ പലസ്തീൻകാർ അഭയാർഥികൂടാരങ്ങളിൽ കഴിയുന്ന തെക്കൻ ഗാസയിലെ റഫയിൽ രാത്രികാല ബോംബിടൽ ഇസ്രയേൽ ശക്തമാക്കി. ഇന്നലെ കനത്ത ബോംബാക്രമണങ്ങളിൽ നഗരമധ്യത്തിലെ അൽ ഫാറൂഖ് മസ്ജിദും 7 വീടുകളും തകർന്നടിഞ്ഞു. 24 മണിക്കൂറിനിടെ 97 പേർ കൊല്ലപ്പെട്ടു.130 പേർക്കു പരുക്കേറ്റു. അതിനിടെ, ചർച്ചകൾക്കായി ചർച്ചകൾക്കായി ഹമാസ് മേധാവി ഇസ്മായിൽ ഹനിയ ഈജിപ്ത് തലസ്ഥാനമായ കയ്റോയിലെത്തി. രണ്ടാഴ്ച മുൻപു വെടിനിർത്തലിനു നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു.