മോഹൻലാലിൻ്റെ വഴിപാട് മമ്മൂട്ടിയുടെ അറിവോടെയാണെങ്കിൽ മാപ്പർഹിക്കാത്ത തെറ്റ് : ഒ.അബ്‌ദുല്ല

0

കോഴിക്കോട്: നടന്‍ മമ്മൂട്ടി അറിഞ്ഞുകൊണ്ടാണ് മോഹൻലാൽ ശബരിമലയില്‍ വഴിപാട് നടത്തിയതെങ്കിൽ അത് തെറ്റാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും രാഷ്ടീയ നിരീക്ഷകനുമായ ഒ അബ്ദുല്ല. സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച ശബ്ദ സന്ദേശത്തിലാണ് ഒ അബ്ദുല്ലയുടെ വിമര്‍ശനം. മമ്മൂട്ടിയുടെ അറിവോടെയല്ല മോഹന്‍ലാല്‍ വഴിപാട് ചെയ്തത് എങ്കില്‍ അതില്‍ തെറ്റില്ല. മമ്മൂട്ടി പറഞ്ഞാണ് മോഹന്‍ലാല്‍ വഴിപാട് ചെയ്തത് എങ്കില്‍ അത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്. ഇക്കാര്യത്തില്‍ മമ്മൂട്ടി വിശദീകരണം നല്‍കണം.

മോഹന്‍ലാലിന്റെ വിശ്വാസം അനുസരിച്ചാണെങ്കില്‍ മമ്മൂട്ടിയെ വിമര്‍ശിക്കരുത്. ഇസ്ലാമിക വിശ്വാസം അനുസരിച്ച് അല്ലാഹുവിന് മാത്രമേ പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കാന്‍ പാടുള്ളു. ഇതിന്റെ ലംഘനമാണ് ഇപ്പോഴത്തെ സംഭവം എന്നും ഖുര്‍ആന്‍ സുക്തങ്ങള്‍ ഉദ്ധരിച്ച് അദ്ദേഹം പറയുന്നു. വിഷയത്തില്‍ മമ്മൂട്ടി വിശദീകണം നല്‍കണം. മുസ്ലീംമത പണ്ഡിതര്‍ ഈ വിഷയത്തില്‍ ഇടപെടണം എന്നും ഒ അബ്ദുല്ല വീഡിയോ സന്ദേശത്തില്‍ പറയുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ശബരിമല സന്ദര്‍ശനത്തിനിടെ മോഹന്‍ലാല്‍ മമ്മൂട്ടിയുടെ പേരില്‍ ശബരിമലയില്‍ വഴിപാട് കഴിച്ചത്. മുഹമ്മദ് കുട്ടി വിശാഖം നക്ഷത്രം എന്ന പേരില്‍ ഉഷ പൂജയായിരുന്നു മോഹന്‍ലാല്‍ നടത്തിയത്. വഴിപാടിന്റെ രസീറ്റ് ഉള്‍പ്പെടെ സാമൂഹ്യമാധ്യങ്ങളില്‍ പ്രചരിച്ചിരുന്നു.ധാന്യങ്ങളില്‍ പോഷകത്തിന്‍റെ അവസ്ഥയിൽ മാറ്റം വരുത്തുകയും ചെയ്യും.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *