KSD മൂന്നാമത് ഉൽപ്പന്ന പ്രദർശനവും വിൽപ്പനയും-ഏപ്രിൽ 6 ന്

0

ഡോംബിവ്‌ലി : കേരളീയ സമാജം ഡോംബിവ്‌ലിയുടെ(KSD) ആഭിമുഖ്യത്തിൽ നടക്കുന്ന സമാജം അംഗങ്ങളായ
വനിതാ സംരംഭകരുടെ മൂന്നാമത് ഉൽപ്പന്ന പ്രദർശനവും വിൽപ്പനയും ഏപ്രിൽ 6 ( ഞായർ ) ന് ഡോംബിവ്‌ലി ഈസ്റ്റ് മോഡൽ സ്‌കൂളിൽ (പാണ്ഡുരംഗ് വാഡി )വെച്ച് നടക്കും .രാവിലെ 10മണിമുതൽ രാത്രി 9 മണിവരെ നീണ്ടുനിൽക്കുന്ന മേളയിൽ വിപണനത്തിനായുള്ള വൈവിധ്യങ്ങളായ സ്റ്റാൾ ഉണ്ടായിരിക്കുമെന്ന് സമാജം ചെയർമാൻ വർഗ്ഗീസ് ഡാനിയലും ജനറൽ സെക്രട്ടറി രാജശേഖരൻ നായരും അറിയിച്ചു.

കഴിഞ്ഞ കാലങ്ങളിൽ വലിയ ജനകീയതയോടെ വിജയകരമായി പര്യവസാനിച്ച സംരഭക മേളകളുടെ തുടർച്ചയായാണ് മൂന്നാമത്തേതുമെന്നും, സമാജം അംഗങ്ങളിൽ നിന്നും അതുപോലെ സ്റ്റാളുകൾ സന്ദർശിച്ച മറ്റു ഭാഷക്കാരിൽ നിന്നും മികച്ച പ്രതികരണമായിരുന്നു മുമ്പ് ലഭിച്ചിരുന്നതെന്നും കലാവിഭാഗം സെക്രട്ടറി കെ.കെ. സുരേഷ്ബാബു പറഞ്ഞു.

“സമാജത്തിന്റെ ഈ ഉദ്യമം വനിതകൾക്ക് വീടുവിട്ട് പുറത്തുവരാനും സ്വയം തൊഴിലിനുള്ള സാധ്യതകൾ തുറന്നുകൊടുക്കാനും അതിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കാനും ഉപകരിക്കുന്നുണ്ട് .അതോടൊപ്പം ഇതുവഴി നല്ലൊരു സൗഹൃദ കൂട്ടായ്മ രൂപപ്പെടുത്താനും അവർക്കു സാധിക്കുന്നു” സുരേഷ്ബാബു പറഞ്ഞു.

വനിതാസംരംഭക മേളയിലേയ്ക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായും സംരംഭം
വിജയിപ്പിക്കുന്നതിനായി എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും ചെയർമാൻ വർഗ്ഗീസ് ഡാനിയൽ അറിയിച്ചു.

“Keraleeya Samajam (Regd.) Dombivli – Empowering Families   through Women’s Empowerment

KSD’s 3rd Women Entrepreneurs’ Product Exhibition and Sale is scheduled for April 6, 2025.

 

The event aims to:
Empower women entrepreneurs
– Promote self-employment among women
– Offer discounts on various products

 

Please fill the below Registration link for Women Entrepreneurs:

 

https://forms.gle/eZULoFC4LQzfbqTR9

 

Last date for registration: March 31, 2025

 

We cordially invite all Samajam members to attend and support our women entrepreneurs.

Date: April 6, 2025 (Sunday)
Time: 10:00 AM onwards
Venue: Model English School, Pandurang Wadi

Various products available at the exhibition
1. Kerala traditional snacks
2. Other snack items
3. Various food products
4. Hand-stitched clothing
5. T-shirts
6. Sarees, blouse items
7. Other varieties of clothing
8. Investment
9. Real estate broker
10. Health insurance
11. Life insurance
12. Imitation gold jewelry
13. Handicrafts
14. Computer classes
15. Wireless items
16. Paintings
17. Household items
18. Coconut oil
19. Coconut powder
…and many more products!

Come, let’s empower our families together!

With regards,

Varghese Daniel (Chairman)

Rajasekharan Nair (General Secretary)

Suresh Babu K K (Cultural Secretary

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *