ബിജെപി സംസ്ഥാന അധ്യക്ഷന്‍ നാളെ സംസ്‌ഥാന ഭാരവാഹികളെ നോമിനേറ്റ് ചെയ്യും

തിരുവനന്തപുരം : മാറ്റത്തെ എപ്പോഴും സ്വാഗതം ചെയ്തിട്ടേയുള്ളുവെന്നും കൃത്യമായ ഇടവേളകളില്‍ പാര്‍ട്ടിക്കകത്ത് മാറ്റങ്ങളുണ്ടാകാറുണ്ടെന്നുംബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപി മാത്രമാണ് ഇത്തരത്തില്‍ സമയാസമയങ്ങളില്‍, കൃത്യമായ ഇടവേളകളില്‍ പാര്‍ട്ടിയുടെ ബൂത്തുതലം മുതല്‍ അഖിലേന്ത്യ തലം വരെയുള്ള പുനഃസംഘടന പൂര്‍ത്തിയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ എല്ലാ സംഘടനാ തെരഞ്ഞെടുപ്പുകളും ഏറ്റവുമാദ്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ഇനി സംസ്ഥാന അധ്യക്ഷന്റെ തെരഞ്ഞെടുപ്പ് മാത്രമാണ് അവശേഷിക്കുന്നത്. അതിന് നാളെ ഉച്ചയോടുകൂടി പരിസമാപ്തിയാകും – അദ്ദേഹം വ്യക്തമാക്കി.
നാളെയാണ് സംസ്ഥാന അധ്യക്ഷനെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. നാളെ വിപുലമായ സംസ്ഥാന പ്രതിനിധി സമ്മേളനം വിളിച്ചിട്ടുണ്ട് – കെ സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം, സംസ്ഥാന അധ്യക്ഷനൊപ്പം പുതിയ സംസ്ഥാന കമ്മിറ്റിയെയും ബിജെപി തെരഞ്ഞെടുക്കുമെന്നാണ് വിവരം. പുതിയ ഭാരവാഹികളെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ നോമിനേറ്റ് ചെയ്യും. ഇതിന്റെ അടിസ്ഥാനത്തില്‍ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ അടക്കം ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ പുതിയ ആളുകളെ തെരഞ്ഞെടുക്കും. ഇപ്പോഴുള്ള ചിലരെ നിലനിര്‍ത്തിക്കൊണ്ടാവും പുതിയ ആളുകളെ നിരയിലേക്ക് കൂട്ടിച്ചേര്‍ക്കുക. സംസ്ഥാന കമ്മിറ്റിയില്‍ വര്‍ക്കിംഗ് പ്രസിഡന്റ് ഉണ്ടാകില്ല.