നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്, ആശാപ്രവർത്തകരുടെ ആരോഗ്യനിലയിൽ ആശങ്ക

തിരുവനന്തപുരം :സെക്രട്ടറിയേറ്റിന് മുന്നിൽ ആശാപ്രവർത്തകർ നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്, സമരം നടത്തുന്നവരിൽ ഒരു ആശാപ്രവർത്തകയുടെ ആരോഗ്യനില കഴിഞ്ഞ ദിവസം വഷളായതിനെ തുടർന്ന് മറ്റൊരു ആശ പ്രവർത്തക സമരം ഏറ്റെടുത്തിരുന്നു. തുടർച്ചയായി മൂന്നാം ദിവസവും നിരാഹാരം തുടരുന്നവരുടെ ആരോഗ്യനിലയിൽ ആശങ്ക. സമരം തുടരുമെന്ന് പ്രവർത്തകർ.