സുപ്രീംകോടതി ജഡ്ജിമാരുടെ സംഘം മണിപ്പൂരിൽ

ന്യുഡൽഹി : സംഘർഷം തുടരുന്ന മണിപ്പൂരിൽ ജസ്റ്റിസ് ബി ആർ ഗവായിയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ജഡ്ജിമാരുടെ ഒരു സംഘം മണിപ്പൂർ സന്ദർശിക്കുന്നു. 6 ജഡ്ജിമാരുടെ സംഘമാണ് സംഘർഷബാധിത മേഖലകൾ സന്ദർശിക്കുക. ഇംഫാലിൽ നിന്ന് ഹെലികോപ്റ്റർ മാർഗംസംഘം ചുരാചന്ദ്പൂരിൽ എത്തും. അതിന് ശേഷമായിരിക്കും കുക്കി മേഖലയിലെ ക്യാമ്പുകൾ സന്ദർശിക്കുക. ഉച്ചയോടെ ബിഷ്ണുപൂരിലെത്തി മെയ്തി മേഖലകളിലെ ക്യാമ്പുകളും സന്ദർശിക്കും.മണിപ്പൂർ ഹൈക്കോടതിയിൽ 12 വർഷത്തിൽ നടക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായാണ് ജഡ്ജിമാരുടെ സംസ്ഥാന സന്ദർശനമെങ്കിൽകൂടിയും മേഖലകളിലെ തൽസ്ഥിതി പരിശോധിക്കാനും ജന ജീവിതങ്ങളിലെ പുരോഗതി ഉൾപ്പെടെയുള്ളവ വിലയിരുത്താനും സംഘം തീരുമാനിച്ചിട്ടുണ്ട്. സുപ്രീംകോടതി ജസ്റ്റിസുമാരായ സൂര്യകാന്ത്,വിക്രം നാഥ്,കെ വി വിശ്വനാഥൻ എന്നിവർ ഉൾപ്പെടെയുള്ള സംഘമാണ്ഇംഫാലിൽ എത്തിയത്.അതേസമയം, ജസ്റ്റിസ് എൻ.കോടീശ്വർ സിങ്, കുക്കി ഭൂരിപക്ഷ മേഖലയായ ചുരാചന്ദ്പൂർ സന്ദർശിക്കില്ല. മെയ്തി വിഭാഗത്തിൽപ്പെട്ട ജസ്റ്റിസ് എൻ.കെ.സിങ് കുക്കി ഭൂരിപക്ഷ മേഖലയായ ചുരാചന്ദ്പൂർ സന്ദർശിച്ചാൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണിത്. ഇക്കാര്യം ചുരാചന്ദ്പൂർ ജില്ലാ ബാർ അസോസിയേഷൻ സ്ഥിരീകരിച്ചു.