എം ഡി എം എ യുമായി കരുനാഗപ്പള്ളിയിൽ മൂന്നു യുവാക്കൾ പിടിയിൽ.

പ്രതീകാത്മക ചിത്രം
കരുനാഗപ്പള്ളി : 2. 90 ഗ്രാം എം ഡി എം എ യുമായി കരുനാഗപ്പള്ളി തൊടിയൂർ പുലിയൂർ വഞ്ചി വടക്ക് ചന്ദ്രതാര വീട്ടിൽ സുനിൽ കുമാറിന്റെ മകൻ അർച്ചന്ദ് (21) ആലപ്പാട് അമൃത പുരിയിൽ അമൃത സദനം വീട്ടിൽ രവിശങ്കറിന് മകൻ നാഥ്(21) കൊല്ലം പുതിയകാവ് സ്വദേശി ഹാഫിസ് സഫീർ എന്നിവരെയാണ് കരുനാഗപ്പള്ളി പോലീസ് സബ് ഡിവിഷൻ ഡാൻസാഫ് എസ് ഐ. പി കണ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഓപ്പറേഷൻ ഡീഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മാരക മയക്കുമരനായ എം ഡി എം എ യുമായി പിടികൂടി.
ഹാഫിസ് സഫീർ, അർച്ചന്ദ് എന്നിവർ വില്പനയ്ക്ക് കൊണ്ടുവന്ന എം ഡി എം എ വാങ്ങാനാണ് എത്തിയതായിരുന്നു നാഥ്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച് വാഹനവും പോലീസ് പിടിച്ചെടുത്തു. ഡാൻസാഫ് എസ്. ഐ കണ്ണന്റെ പുറമേ ഡാൻസാഫ് അംഗങ്ങളായ രിപു,രഞ്ജിത്ത്, വിനോദ് രതീഷ്, എന്നിവർ ചേർന്നാണ് യുവാക്കളെ പിടികൂടിയത്.