12 വയസ്സുകാരിയെ പീഡിപ്പിച്ച കേസ് ; പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം

0

മലപ്പുറം: 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം. മലപ്പുറം പുള്ളിപ്പാടം സ്വദേശി ശരത് ചന്ദ്രനെ (44) ആണ് കോടതി ട്രിപ്പിൾ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചത്. പ്രതി 90,000 രൂപ പിഴയും അടയ്ക്കണം. നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. 2015 മുതൽ 2018 വരെയുള്ള കാലഘട്ടത്തിലാണ് പ്രതി പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്.നിലമ്പൂര്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ശ്രീമതി റസിയാ ബംഗാളത്ത് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍ സുനില്‍ പുളിക്കല്‍ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയത് കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ. സാം കെ. ഫ്രാന്‍സിസ് ഹാജരായി. പ്രോസിക്യൂഷന് വേണ്ടി 17 സാക്ഷികളെ വിസ്തരിച്ചിട്ടുള്ളതും 20 രേഖകള്‍ ഹാജരാക്കിയിട്ടുള്ളതുമാണ്. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീമതി ഷീബ. പി.സി പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂര്‍ ജയിലിലേക്ക് അയച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *