4വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ 62 കാരന് 110വർഷം തടവ്

ആലപ്പുഴ: നാല് വയസ്സുകാരിയെ മൂന്ന് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ 62 കാരന് നൂറ്റിപ്പത്ത് വർഷം തടവ് ശിക്ഷ. മാരാരിക്കുളം സ്വദേശി രമണനെയാണ് ചേർത്തല പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്.മൂന്ന് വർഷത്തോളം കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് വിവിധ വകുപ്പുകളിലായി നൂറ്റിപത്ത് വർഷം തടവും 6 ലക്ഷം രൂപ പിഴയുമാണ് ചേർത്തല പോക്സോ കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷം കൂടി ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.