മുനമ്പം വിഷയം: മത നിയമത്തിനെതിരെ രാജ്യം ഒന്നിക്കണമെന്ന് ആഹ്വാനവുമായി ‘ദീപിക ‘

0

കോട്ടയം: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ സംസ്ഥാന സർക്കാരിനും മുന്നണികൾക്കുമെതിരെ കടുത്ത വിമർശനവുമായി കത്തോലിക്കാ സഭ മുഖപത്രം’ദീപിക ‘.മത നിയമത്തിനെതിരെ രാജ്യം ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്തും, കേരളത്തിലെ മതേതര വിശ്വാസികളെപുതിയൊരു രാഷ്ട്രീയ ധ്രുവീകരണത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന മുന്നറിയിപ്പുമായാണ് ദീപികയുടെ ഇന്നത്തെ എഡിറ്റോറിയൽ .
മുനമ്പം ജുഡീഷ്യൽ കമ്മീഷൻ നിയമനം ഹൈക്കോടതി അസാധുവാക്കിയതിന് പിന്നാലെയാണ് സർക്കാരിനും മുന്നണികൾക്കുമെതിരെ ‘ദീപിക’യിലൂടെ കത്തോലിക്കാ സഭ രംഗത്തുവന്നത്.
വഖഫ് നിയമം നിലനിൽക്കുന്നിടത്തോളം ഇരകൾക്ക് നീതി ലഭിക്കില്ലെന്നും ഹൈക്കോടതിവിധി ഇതാണ് വെളിവാക്കുന്നതെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.വഖഫ് മത നിയമത്തിനെതിരെ രാജ്യം ഒന്നിക്കണം. വഖഫ് നിയമം സംരക്ഷിക്കാൻ പാർലമെന്റിൽ പൊരുതുന്നവർ തിരുത്തണം. ഈ മതപ്രീണനം അസഹനീയമെന്നും ദീപിക എഡിറ്റോറിയൽ തുറന്നടിക്കുന്നു.

അതേസമയം മുനമ്പം വിഷയത്തിൽ നിയമവശം പരിശോധിച്ച് സർക്കാർ നടപടി എടുക്കുമെന്ന് എൽഡിഎഫ് കൺവീനൻ ടിപി രാമകൃഷ്ണൻ പ്രതികരിച്ചു.ഇതിനിടെ വഖഫ് സംരക്ഷണ സമിതി നേതാക്കൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസിക്ക് ഭീമഹർജി നൽകാൻ ഒരുങ്ങുകയാണ് മുനമ്പം ഭൂസംരക്ഷണ സമിതി. മുനമ്പം റിലേ നിരാഹാര സമരം 159 ആം ദിവസത്തിലേക്ക് പ്രതിഷേധം ശക്തമാക്കാൻ ആണ് സമരസമിതിയുടെ തീരുമാനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *