പാറക്കലിലെ കുഞ്ഞിൻ്റെ മരണം കൊലപാതകം : പ്രതി 12 വയസ്സുകാരി

കണ്ണൂർ: പാപ്പിനിശ്ശേരിയിൽ 4മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ , കുഞ്ഞിൻ്റെ പിതാവിൻ്റെ ജേഷ്ടൻ്റെ മകളായ 12 വയസ്സുകാരി കിണറിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു.
പെൺകുട്ടി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
തമിഴ്നാട് സ്വദേശികളായ അക്കമ്മൽ- മുത്തു ദമ്പതികളുടെ മകൾ യാസികയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.പ്രതിയായ 12 വയസ്സുകാരിയാണ് കുഞ്ഞിനെ കാണുന്നില്ലെന്ന് ആദ്യം അറിഞ്ഞതും മറ്റുള്ളവരോട് പറഞ്ഞതും.
തങ്ങൾക്കൊപ്പം ഉറങ്ങാൻ കിടന്നതാണ് കുഞ്ഞെന്നാണ് അച്ഛനും അമ്മയും പറയുന്നത്. വാടക ക്വാർട്ടേഴ്സിലാണ് ഇവർ താമസിക്കുന്നത്. കുട്ടിയെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ ക്വാർട്ടേഴ്സിന് സമീപത്തെ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു എന്നാണ് മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. കൂലിപ്പണിക്കാരാണ് ഇവർ. . സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു. പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് കുറ്റ സമ്മതം നടത്തിയത് .അച്ഛൻ മരണപ്പെട്ട കുട്ടിയെ സംരക്ഷിക്കുന്നത് മരണപ്പെട്ട കുഞ്ഞിൻ്റെ അച്ഛനാണ്.
തന്നോടുള്ള ലാളനയും വാത്സല്യവും സ്നേഹവും കുറഞ്ഞുപോകുമോ എന്ന സംശയത്തിൽ കുഞ്ഞിനെ പെൺകുട്ടി കൊലപ്പെടുത്തിയതായിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്.