ഗുരുവായൂരിൽ തിരുവാതിരക്കളി (VIDEO) അവതരിപ്പിച്ച് താനെ -‘വർത്തക് നഗറിലെ വനിതകൾ

ഗുരുവായൂർ ഉത്സവവേദിയിൽ ആദ്യമായാണ് മഹാരാഷ്ട്രയിൽ നിന്ന്ഒരു സംഘം തിരുവാതിരക്കളി അവതരിപ്പിക്കുന്നത്.
തൃശൂർ/മുംബൈ : താനെ- വർത്തക് നഗറിലുള്ള ‘വർത്തക് നഗർ കൈകൊട്ടിക്കളി സംഘം ‘ഗുരുവായൂർ ക്ഷേത്രത്തിലെ ‘വൃന്ദാവനം ‘ ഉത്സവവേദിയിൽ തിരുവാതിരക്കളി അവതരിപ്പിച്ചു. മഹാരാഷ്ട്രയിൽ നിന്ന് ആദ്യമായാണ് ഗുരുവായൂർ ഉത്സവവേദിയിൽ ഒരു സംഘം വനിതകൾ തിരുവാതിരക്കളി അവതരിപ്പിക്കുന്നത് മഹാരാഷ്ട്രയിൽ നിന്ന് ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയവരടക്കം വലിയൊരു സദസ്സ് പ്രേക്ഷകരായി ഉണ്ടായിരുന്നെന്നും നല്ല പ്രതികരണമാണ് അവരിൽ നിന്ന് ലഭിച്ചതെന്നും സംഘത്തിന് നേതൃത്വം നൽകിയ അഡ്വ. പ്രേമമേനോൻ പറഞ്ഞു.ഇതിൽ പലരും ആദ്യമായി വേദി കാണുന്നവരാണെന്നും മുംബൈ നഗരത്തിലെ തിരക്ക് പിടിച്ച ജീവിതത്തിൽ കലയെയും സംസ്ക്കാരത്തെയും ചേർത്തു നിർത്താൻ ആഗ്രഹിക്കുന്നവരുടെ ഒരു കൂട്ടായ്മയിൽനിന്നുമുണ്ടായതാണെന്നും ചെറിയ സമയത്തിനുള്ളിൽ പരിശീലനം നേടി അവതരിപ്പിക്കപ്പെട്ടതാണെന്നും പ്രേമമേനോൻ പറഞ്ഞു
അഡ്വ. പ്രേമ മേനോൻ, നിഷ പി നായർ , സ്വപ്ന നായർ , ദീപ മധു,.രൂപ ശേഖർ,ശാന്തി നാരായണൻ, രജിത നായർ ,സരോജ ആർ നായർ, ശ്രീജ ഷാജി, ലേഖാ സുന്ദരം , പ്രദീപ എം നായർ ,സുശീല നാരായണൻ എന്നിവർ
ചേർന്നാണ് കൈകൊട്ടിക്കളി അവതരിപ്പിച്ചത്.