‘കോർപ്പറേറ്റ് ‘ചാനലുകളെ ഒഴിവാക്കി, ‘കേരളവിഷൻ’

0

തൃശൂർ: ഏഷ്യാനെറ്റ് അടക്കമുള്ള കുത്തക ചാനലുകൾക്കെതിരെ വടിയെടുത്ത് കേരളവിഷൻ. ഏഷ്യാനെറ്റ് ഉൾപ്പെടുന്ന എന്റർടൈൻമെന്റ് ചാനലുകൾ പേ ചാനലായതോടെയാണ് ഉപഭോക്തൃ സംരക്ഷണം മുൻ നിർത്തി ചാനലുകൾ ഫ്രീ എയർ സംവിധാനത്തിൽ നിന്ന് മാറ്റി നിർത്താനുള്ള കേരള വിഷന്റെ തീരുമാനം വന്നിട്ടുള്ളത്. ഇത് പ്രകാരം കേരളവിഷൻ ചാനൽ പാക്കജുകളിൽ കോർപ്പറേറ്റ് ചാനൽ ഉണ്ടാവില്ല. എന്നാൽ ആവശ്യക്കാർക്ക് പ്രത്യേക അഭ്യർത്ഥന പ്രകാരം കൂടുതൽ പണം നൽകി കേബിൾ ടിവി ഒപ്പറേറ്റർമാർ വഴി ചാനൽ ലഭ്യമാക്കും.

പുതിയ മാനദണ്ഡം അനുസരിച്ചുള്ള വാർത്താക്കുറിപ്പും കേരളവിഷൻ ഔദ്യോഗികമായി പുറത്തിറക്കി.
കുറിപ്പിന്റെ പൂർണ്ണരൂപം
പ്രിയപ്പെട്ട കേരളാവിഷൻ പ്രേക്ഷകരെ, 
      മലയാളത്തിലെ ആദ്യ സാറ്റലൈറ്റ് ചാനലായ ഏഷ്യാനെറ്റ് 2010-11 മുതൽ ഫ്രീടു എയർ ചാനലിൽ നിന്ന് ചേചാനൽ ആവുകയും പിന്നീട് വിവിധ കമ്പനികളുമായി ലയനം നടത്തി അവസാനം ജിയോ ഹോട്ട് സ്റ്റാർ ലയനത്തിലൂടെ ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ ചാനലുകളുള്ള വലിയ ബൊക്കെ ആയി മാറിയിരിക്കുകയുമാണ്. 
    ഈ ബൊക്കെയിൽ പെട്ട ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് പ്ലസ്, ഏഷ്യാനെറ്റ് മുവീസ്, സ്റ്റാർ സ്പോർട്സ് , സ്പോർട്സ് 18 തുടങ്ങിയവ ഉൾപ്പെടുന്ന ബൊക്കെക്ക് ജിയോയുമായുള്ള ലയനത്തിനു ശേഷം ഭീമമായ നിരക്ക് വർധനവ് നടപ്പാക്കിയതിനാൽ 2025 ഏപ്രിൽ 1 മുതൽ കേരളവിഷൻ്റെ ചാനൽ പാക്കേജുകളിൽ ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ള മേൽപറഞ്ഞ ചാനലുകൾ ഉൾപ്പെടുത്താൻ നിർവ്വാഹമില്ലെന്ന് ഖേദപൂർവ്വം അറിയിക്കുന്നു. എന്നാൽ ഈ ചാനലുകളെല്ലാം Ala carte ആയൊ പ്രത്യേക ബൊക്കെ ആയൊ നിങ്ങളുടെ കേബിൾ ഓപ്പറേറ്റർ മുഖേന അഡീഷണൽ പെയ്മെൻ്റ് നൽകിക്കൊണ്ട് സ്വീകരിക്കാവുന്നതാണ്. 
   നാളിതുവരെ കേരളവിഷന് പ്രേക്ഷകർ നൽകി വരുന്ന എല്ലാവിധ സഹകരണങ്ങൾക്കും ഒരായിരം നന്ദിയും കടപ്പാടും അറിയിക്കുന്നു. അതോടൊപ്പം ഭീമമായ നിരക്ക് ചുമത്തികൊണ്ട് പ്രേക്ഷകരുടെ ആസ്വാദനത്തെ ചൂഷണം ചെയ്യുന്ന കോർപ്പറേറ്റ് നയങ്ങളെ ചെറുത്ത് തോൽപ്പിക്കുന്നതിന് മാന്യ പ്രേക്ഷകർ കേരളവിഷൻ ഓപ്പറേറ്റർമാരോട് സഹകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *