ആദ്യ ഷോ രാവിലെ ആറുമണി മുതൽ /എമ്പുരാൻ വരവായി…!

തിരുവനന്തപുരം :’എമ്പുരാൻ ‘ സിനിമയുടെ റിലീസുമായി ബന്ധപ്പട്ട് നിലനിന്നിരുന്ന അനിശ്ചിതത്വം അവസാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗോകുലം മൂവീസും കൂടി എമ്പുരാനിൽ സഹകരിച്ചതോടെയാണ് ഇത് സാധ്യമായത്. ഇതോടെ മൂന്ന് നിർമാണ കമ്പനികൾ ഒന്നിച്ചാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുക. ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നീ ബാനറുകളാണ് നിർമാണം.
നല്ലൊരു സിനിമ ഏത് പ്രതിസന്ധി വന്നാലും അത് അഭ്രാപാളിയിൽ എത്തിക്കാൻ വൈകരുത് എന്നതാണ് തന്റെ അഭിപ്രായമെന്ന് ഗോകുലം ഗോപാലൻ പറയുന്നു.
“നല്ലൊരു സിനിമ, അതിന്റെ സാങ്കേതിക തികവുകൊണ്ടും, നിർമാണ പാടവം കൊണ്ടും മികച്ചതായി നിൽക്കുമ്പോൾ ഏതൊരു പ്രതിസന്ധി വന്നാലും അത് അഭ്രാപാളിയിൽ എത്തിക്കാൻ വൈകരുത് എന്നതാണ് എന്റെ അഭിപ്രായം. തർക്കങ്ങൾ തീർത്ത് നല്ലതിലേക്കു എത്തിക്കുവാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം.സിനിമ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന എമ്പുരാൻ തീരുമാനിച്ച തിയ്യതിയിൽ തന്നെ റിലീസ് ചെയ്യാൻ പറ്റുമെന്ന വിശ്വാസമുണ്ട്”, എന്നാണ് ഗോകുലം ഗോപാലൻ പറഞ്ഞത്.
മാർച്ച് 27ന് തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ് മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുക്കെട്ടിന്റെ എമ്പുരാൻ. എമ്പുരാനോളം കാത്തിരിപ്പ് ഉയർത്തിയൊരു മലയാള സിനിമ സമീപ കാലത്ത് ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. അത്രത്തോളമുണ്ട് പൃഥ്വിരാജ് എന്ന സംവിധായകനും മോഹൻലാൽ എന്ന നടനും ലൂസിഫർ എന്ന ആദ്യ ഭാഗത്തിലൂടെ സമ്മാനിച്ച ദൃശ്യാനുഭവം.
മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ തുടങ്ങി വൻ താരനിര അണിനിരക്കുന്നുണ്ട്. മലയാളികൾക്കൊപ്പം ഹോളിവുഡ്, ബോളിവുഡ് താരങ്ങളും എമ്പുരാന്റെ ഭാഗമാണ്.
എമ്പുരാൻ റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ആരാധകരിൽ ആവേശം തീർത്തുകൊണ്ട് വ്യത്യസ്തമായ ക്യാരക്റ്റർ പോസ്റ്ററുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത് .ഒരു ഗോപുരത്തിന് മുന്നിൽ നിൽക്കുന്ന ഖുറേഷി എബ്രഹാം എന്ന മോഹൻലാൽ കഥാപാത്രത്തെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുക. ഒപ്പം കുറിച്ച വാക്കുകളാണ് ആരാധക കണ്ണിൽ ഉടക്കിയിരിക്കുന്നത്. ‘ചെകുത്താൻ ഇതുവരെ പ്രയോഗിച്ച ഏറ്റവും വലിയ തന്ത്രം.. താൻ നിലവിലില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്തുകയായിരുന്നു!’, എന്നാണ് കുറിപ്പ്.
സിനിമയിലെ പ്രധാനകാഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന നടീനടന്മാരുടെ ക്യാരക്റ്റർ പോസ്റ്ററുകൾ കാണുക
ഖുറേഷി അഥവാ സ്റ്റീഫൻ നെടുമ്പുള്ളി- മോഹൻലാൽ
മഞ്ജു വാര്യർ അവതരിപ്പിക്കുന്ന പ്രിയദർശിനി രാംദാസ്
പി കെ രാംദാസായി സച്ചിൻ
ഖേഡ്ക്കർ ,
ജതിൻ രാംദാസായി ടൊവിനോ തോമസ്
സൈദ് മസൂദായി പൃഥ്വിരാജ്
ഗോവർധനായി ഇന്ദ്രജിത്ത് സുകുമാരൻ രണ്ടാം ഭാഗത്തിലുമുണ്ട്
സജനചന്ദ്രനായി സുരാജ് വെഞ്ഞാറമൂടും
മണിയായി മണിക്കുട്ടനും
ഹനിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരമായ ഐശ്വര്യ ഒജ്ഹ
മിഷേൽ മെനുഹിൻ ആയി എത്തുന്നത് ബ്രിട്ടീഷ് നടിയായ ആൻഡ്രിയ തിവാദർ ആണ്.
സുമേഷ് എന്ന കഥാപാത്രമായി എത്തുന്നത് അനീഷ് ജി മേനോനാണ്. ലൂസിഫറിലും അനീഷ് ഉണ്ടായിരുന്നു.
സലാബത്ത് ഹംസയായി ബോളിവുഡ് താര0 ബെഹ്സാദ് ഖാൻ
ഫ്രഞ്ച് നടനായ എറിക് എബൗനിയാണ് കബുഗയായി എത്തുന്നത്.
ഫാസിലിന്റെ നെടുമ്പള്ളി അച്ചനെ എമ്പുരാനിലും കാണാം
ജിലു ജോൺ ആണ് സഞ്ജീവ് കുമാറായി എത്തുന്നത്.
സേവ്യർ ആയി ജെയ്സ് ജോസ്
ബോറിസ് ഒലിവറായി എത്തുന്നത് ഇംഗ്ലീഷ് നടനും ഗെയിം ഓഫ് ത്രോൺസ് താരവുമായ ജെറോം ഫ്ലിൻ ആണ്.
പൃഥ്വിരാജ് അവതരിപ്പിക്കുന്ന സൈദ് മസൂദിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് കാർത്തികേയ ദേവ് ആണ്.
സഹീർ മസൂദായി ഒസിയേൽ ജിവാനി
കാർത്തിക് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെന്നിന്ത്യൻ നടനായ
കിഷോർ കുമാർ ആണ്.
മൈക്ക് നോവിക്കോവ് ആണ് എമ്പുരാനിൽ സെർജി ലിയോനോവ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സ്റ്റീഫന്റെ വിശ്വസ്തൻ മുത്തുവായി മുരുഗൻ മാർട്ടിൻ
നന്ദുവാണ് പീതാംബരനായി എത്തുന്നത്.
സുരയ്യ ബീബിയായി എത്തുന്നത് ബോളിവുഡ് താരമായ നയൻ ഭട്ട് ആണ്.
ഗോവർധനന്റെ ഭാര്യ ശ്രീലേഖയുടെ വേഷമാണ് ശിവദയ്ക്ക്.
മുന്നയായി എത്തുന്നത് ബോളിവുഡ് താരമായ സുകാന്ത് ഗോയൽ
സുഭദ്ര ബെൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരവും ആമിർ ഖാൻ, ഫൈസൽ ഖാൻ എന്നിവരുടെ സഹോദരിയുമായ നിഖാത് ഖാൻ ആണ്.
ലൂസിഫറിൽ മാത്രമല്ല, എമ്പുരാൻ താരനിരയിലും നടൻ ബൈജു സന്തോഷ്
ബൽരാജായി എത്തുന്നത് ബോളിവുഡ് താരമായ അഭിമന്യു സിംഗ്
അരുന്ധതി സജീവ് എന്ന പത്രപ്രവർത്തകയായി നൈല ഉഷ
റോബർട്ട് മക്കാർത്തിയായി എത്തുന്നത് അമേരിക്കൻ നടനായ അലക്സ് ഒ’നെൽ
മസൂദായി സത്യജിത്ത് ശർമ
ബഹീജ ബീഗമായി എത്തുന്നത് ഹിന്ദി- മറാത്തി അഭിനേത്രിയായ ശുഭാംഗി ലത്കർ
മേടയിൽ രാജൻ- ശിവജി ഗുരുവായൂർ
സായ് കുമാറിന്റെ മഹേഷ് വർമ്മ
പ്രിയദർശിനി രാംദാസിന്റെ മകൾ ജാൻവിയെ ആണ് സാനിയ ഇയ്യപ്പൻ അവതരിപ്പിക്കുന്നത്