കർണാടകയിൽ സർക്കാർ കരാറുകളിൽ മുസ്‍ലിം സംവരണം

ബംഗളുരു:സർക്കാർ കരാറുകളിൽ മുസ്‍ലിം സംവരണം ഏർപ്പെടുത്തി കർണാടക സർക്കാർ. രണ്ട് കോടി രൂപയിൽ താഴെയുള്ള കരാറുകളിൽ നാല് ശതമാനമാണ് മുസ്‍ലിം സംവരണം. തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകി. നേരത്തെ ബജറ്റിൽ ഈ പ്രഖ്യാപനമുണ്ടായിരുന്നു.നടപ്പ് നിയമസഭാ സമ്മേളനത്തിൽ തന്നെ നിയമഭേദഗതി അവതരിപ്പിക്കാനാണ് നീക്കം. മാർച്ച് 7 ന് കർണാടക സർക്കാരിന്റെ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ, പൊതുമരാമത്ത് കരാറുകളുടെ നാല് ശതമാനം കാറ്റഗറി-II B എന്ന വിഭാഗത്തിൽ മുസ്‍ലിങ്ങൾക്കായി സംവരണം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു. അതേസമയം, തീരുമാനത്തിന് എതിരെ ബിജെപി രംഗത്തെത്തി. മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും തുടർച്ചയായ തിരിച്ചടികളിൽ നിന്ന് കോൺഗ്രസ് പാഠം പഠിക്കുന്നില്ലെന്നും ബിജെപി നേതാവ് രവിശങ്കർ പ്രസാദ് കുറ്റപ്പെടുത്തി.