സമ്പന്നർക്കായുള്ള വേശ്യാലയത്തിൽ റെയ്‌ഡ് : പവായ് പോലീസ് നാല് മോഡലുകളെ മോചിപ്പിച്ചു

മുംബൈ: പവായി ഹീരാനന്ദാനിയിലെ ഒരു ഹോട്ടൽ കേന്ദ്രീകരിച്ചു നടത്തിവന്നിരുന്ന ‘നക്ഷത്ര വേശ്യാലയം ‘റെയ്‌ഡ് ചെയ്‌ത് നാല് മോഡലുകളെ പവായ് പോലീസ് മോചിപ്പിച്ചു . നടത്തിപ്പുകാരനായ ശ്യാ൦ സുന്ദർ അറോറ എന്ന അറുപതുകാരനെ പോലീസ് അറസ്റ്റു ചെയ്‌തു . മോഡലുകളിൽ ഒരാൾ ഒരു പ്രമുഖ ചാനലിലിലെ ടിവി ഷോയുടെ അവതാരകകൂടിയാണ്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് സമ്പന്നർക്ക് മാത്രം പ്രവേശനമുള്ള കേന്ദ്രത്തിൽ ഒരു ‘വ്യാജ കസ്റ്റമറെ ‘ അയച്ച് ഇവരെ വലയിൽ കുടുക്കുകയായിരുന്നു. മോഡലുകളെ രക്ഷപ്പെടുത്തി പോലീസ് ഒരു ഷെൽട്ടർ ഹോമിൽ പാർപ്പിച്ചിരിക്കുകയാണ് .
3 ലക്ഷം രൂപയും 8 മൊബൈൽ ഫോണുകളും സ്ഥലത്തുനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. നടത്തിപ്പുകാരനായ മറ്റൊരാളെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.