വ്ളോഗര്‍ ജുനൈദ് വാഹനാപകടത്തില്‍ മരിച്ചു

0

മലപ്പുറം: വ്ളോഗര്‍ ജുനൈദ് (30) മഞ്ചേരിയില്‍ വാഹനാപകടത്തില്‍ മരിച്ചു. ഇന്ന് (14-03-2025) വൈകിട്ട് 6:20ന് കാരക്കുന്ന് മരത്താണി വളവിലാണ് അപകടം. റോഡരികിൽ രക്തം വാർന്ന് കിടന്ന ജുനൈദിനെ ബസ് ജീവനക്കാർ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടം എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. തലയുടെ പിൻഭാഗത്താണ് പരിക്കേറ്റത്. മഞ്ചേരി ഭാഗത്ത് നിന്നും വഴിക്കടവിലേക്ക് ബൈക്കിൽ വരവേയാണ് അപകടം.വിവാഹ വാഗ്‌ദാനം നൽകി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസം ജുനൈദിനെ അറസ്‌റ്റ് ചെയ്‌തിരുന്നു. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡനത്തിനിരയാക്കി എന്നായിരുന്നു കേസ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *