കൈക്കൂലിക്കേസ് : മുളുണ്ട് സ്റ്റേഷൻ മാസ്റ്ററെ സിബിഐ അറസ്റ്റ് ചെയ്‌തു

മുംബൈ : മധ്യറെയിൽവേയിലെ മുളുണ്ട് റെയിൽവേ സ്റ്റേഷനുമുന്നിൽ വാഹന പാർക്കിംഗ് നടത്തിവരുന്ന സ്വകാര്യ സ്ഥാപന ഉടമയോട് കൈക്കൂലി ആവശ്യപ്പെട്ട പരാതിയിൽ സ്റ്റേഷൻ മാസ്റ്ററെ സിബിഐ അറസ്റ്റുചെയ്തു. കഴിഞ്ഞ മാസമാണ് സ്‌റ്റേഷൻ മാസ്റ്റർക്കെതിരെ പരാതി നൽകിയിരുന്നത്.
പാർക്കിംഗ് ൻ്റെ കരാർ ഏറ്റെടുത്ത വ്യക്‌തിയെ പലരീതിയിൽ ബുദ്ധിമുട്ടിച്ചിരുന്ന സ്‌റ്റേഷൻ മാസ്റ്റർ ,
യാതൊരു തടസ്സവുമില്ലാതെ സുഗമമായി പ്രവർത്തിക്കുന്നതിന് പ്രതിമാസം പതിനായിരം രൂപ തനിക്ക് തരണം എന്നാവശ്യപ്പെടുകയായിരുന്നു .പിന്നീടത് 9000രൂപയാക്കി കുറച്ചു. ഈ ആവശ്യം പരാതിക്കാരൻ സിബിഐയെ അറിയിക്കുകയും അവരുടെ നിർദ്ദേശപ്രകാരം സ്റ്റേഷനിലെ ‘സ്വീപ്പർ’ വഴി പൈസ സ്‌റ്റേഷൻ മാസ്റ്ററിലേക്ക് എത്തിക്കുകയുമായിരുന്നു . ‘സ്വീപ്പർ’ പൈസ കൈമാറുമ്പോൾ തൊണ്ടിസഹിതം സിബിഐ ഉദ്യോഗസ്ഥർ സ്റ്റേഷൻ മാസ്റ്ററെ പിടികൂടി. സംഭവത്തിൽ അന്യേഷണം തുടരുകയാണെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു.