കണ്ണൂരിൽ 12വയസുകാരിയെ പീഡിപ്പിച്ച 23-കാരിഅറസ്റ്റില്‍

കണ്ണൂര്‍: തളിപ്പറമ്പില്‍ 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 23-കാരിയായ യുവതി അറസ്റ്റില്‍. പുളിമ്പറമ്പ് സ്വദേശി സ്‌നേഹ മെര്‍ളിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡനവിവരം പുറത്തറിയുന്നത്.നിരവധി തവണ പീഡിപ്പിച്ചതായാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തല്‍.ബാഗില്‍ നിന്ന് പെൺകുട്ടിയുടെ മൊബൈല്‍ ഫോണ്‍ അദ്ധ്യാപിക പിടിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ സംശയം തോന്നിയ അധ്യാപിക ഈ വിവരം കുട്ടിയുടെ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു.തുടര്‍ന്ന് അധ്യാപകരുടെ നിര്‍ദേശം അനുസരിച്ച് രക്ഷിതാക്കള്‍ കുട്ടിയെ ചൈല്‍ഡ് ലൈനിന്റെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയത്. കൗൺസിലിംഗിനിടയിലാണ് പെൺകുട്ടി കാര്യങ്ങളൊക്കെ വെളിപ്പെടുത്തിയത്.സ്‌നേഹ മെര്‍ളിന്‍ പെണ്‍കുട്ടിക്ക് സ്വര്‍ണ ബ്രെയ്‌സ്‌ലെറ്റ് ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ നല്‍കിയിരുന്നതായും വെളിപ്പെടുത്തലുകളുണ്ട്.14 വസയുള്ള ആണ്‍കുട്ടിയേയും സ്‌നേഹ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പീഡിപ്പിച്ചതിന്റെ വീഡിയോ ചിത്രീകരിക്കുകയും പീഡന വിവരം പുറത്തുപറയാതിരിക്കാന്‍ ഈ ദൃശ്യങ്ങള്‍ കാട്ടി ആണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നുമാണ് വിവരം.