ഹണി ട്രാപ്പിലൂടെ കവർച്ച:ഒരാൾ കൂടിപിടിയിൽ.

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ഹണി ട്രാപ്പിലൂടെ കവർച്ച നടത്തിയ കേസിൽ ഒരാൾ കൂടി പൊലീസിൻ്റെ പിടിയിൽ. നല്ലേപ്പിള്ളി സ്വദേശി രഞ്ജിത്താണ് പിടിയിലായത്. ഇന്നലെ രാത്രി കൊഴിഞ്ഞാമ്പാറയിൽ വെച്ചാണ് പിടിയിലായത്. ജോത്സ്യനെ വിളിച്ച് വരുത്തി നഗ്നദ്യശ്യങ്ങൾ എടുത്ത സംഘത്തിൽ ഇയാൾ ഉണ്ടായിരുന്നു. കേസില്‍ 7 പേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറയുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണ് തട്ടിപ്പിനിരയായത്. കേസില്‍ ഒരു സ്ത്രീയടക്കം രണ്ട് പേരെ പൊലീസ് ഇന്നലെ പിടികൂടിയിരുന്നു. മലപ്പുറം സ്വദേശിനി മൈമുന, കുറ്റിപ്പള്ളം സ്വദേശി എസ്. ശ്രീജേഷ് എന്നിവരാണ് ഇന്നലെ പിടിയിലായത്. ചൊവ്വാഴ്ച വൈകുന്നേരം മൈമുനയും മറ്റൊരു യുവാവും ചേർന്ന് കൊല്ലങ്കോട്ടിലെ ജോത്സ്യന്റെ വീട്ടിലെത്തി. ഭർത്താവുമായി പിണങ്ങി കഴിയുകയാണെന്നും ചില പ്രശ്നങ്ങൾ ഉണ്ടെന്നും പൂജ ചെയ്ത് പരിഹാരം കാണണമെന്നും പറഞ്ഞ് വീട്ടിലേക്ക് ക്ഷണിച്ചു. അതനുസരിച്ച് ബുധനാഴ്ച രാവിലെ 11 മണിയോടെ കൊഴിഞ്ഞാമ്പാറയിൽ എത്തിയ ജോത്സ്യനെ രണ്ട് യുവാക്കൾ ചേർന്ന് കല്ലാണ്ടിച്ച ള്ളയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. കൊലപാതകം ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ എൻ.പ്രതീഷിഷ്ൻ്റെ വീട്ടിലേക്കാണ് കൊണ്ടുപോയത്.