ചവറ പൊന്മന കാട്ടിൽ മേക്കതിൽ ദേവിയുടെ തിരുമുടി പറ വരവേൽപ്പ്.
കരുനാഗപ്പള്ളി : ചവറ, പൊന്മന ദേശത്ത് കുടികൊള്ളുന്ന ശ്രീ കാട്ടിൽ മേക്കതിൽ അമ്മയുടെ തിരുമുടി പറ വരവേൽപ്പ് കരുനാഗപ്പള്ളി, കല്ലേലിഭാഗം കല്ലുകടവ് ശ്രീ പനയാൽ ഭദ്രാ ഭഗവതി ക്ഷേത്രത്തിൽ 2024 ഫെബ്രുവരി 23 വെള്ളിയാഴ്ച രാത്രി 9 മണിക്ക് നടക്കും. കല്ലുകടവ് ശ്രീ പനയാൽ ഭദ്രാ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പരിപാടിയിൽ രാവിലെ മുതൽ അന്നദാനം ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം 6 ന് ഭക്തി ഗാനമേള, രാത്രി 7 ന് തിരുവാതിര, രാത്രി 8.30 ന് മാവേലിക്കര ശ്രീപാദം കുത്തിയോട്ട സമിതിയുടെ കുത്തിയോട്ടവും ചുവടും ഉണ്ടായിരിക്കുന്നതാണെന്ന് ക്ഷേത്രം ട്രെസ്റ്റ് ഭാരവാഹികൾ അറിയിച്ചു.