ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബോധരഹിതനായി പഞ്ചായത്ത് സെക്രട്ടറി

മലപ്പുറം: മലപ്പുറം വെട്ടത്തൂരിൽ ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബോധരഹിതനായി റോഡില്‍ കിടന്ന് പഞ്ചായത്ത് സെക്രട്ടറി. വെട്ടത്തൂർ പഞ്ചായത്ത് സെക്രട്ടറി ഷാജിമോൻ കെ പിയാണ് ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ മദ്യപിച്ച് വഴിയില്‍ കിടന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്.
ഇന്ന് (14-03-2025) രാവിലെയാണ് സംഭവം. പഞ്ചായത്ത് ഓഫീസിന് സമീപമുള്ള റോഡരികിലാണ് ഷാജിമോൻ മദ്യപിച്ച് അവശ നിലയിൽ കിടന്നത്. പൊലീസ് ഷാജിമോനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തി. പരിശോധനയില്‍ ഷാജിമോന്‍ മദ്യപിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു.തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡ്യൂട്ടിക്കിടെ മദ്യപിച്ചതിന് വകുപ്പു തല നടപടിയും ഉണ്ടാകും.