CPM-DYFI പ്രവർത്തകർ പ്രതികളായ ലഹരികേസുകൾ പോലീസ് അട്ടിമറിക്കുന്നു:K.സുധാകരൻ

0

കണ്ണൂർ : കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ കഞ്ചാവ് പിടിച്ച സംഭവത്തിൽ സർക്കാറിനെതിരെ അതി രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കള്ളും കഞ്ചാവും വില്‍പന നടത്തി ഇടതുപക്ഷ നേതാക്കൾ ജീവിക്കുന്ന ഇടത്തേക്ക് നാട് എത്തിയിരിക്കുകയാണ്. കളമശ്ശേരിൽ കഞ്ചാവ് പിടിച്ചത് എസ്എഫ്ഐ നേതാവിന്‍റെ കയ്യിൽ നിന്നാണ്. അത് കൊണ്ട് തന്നെ അതിന്‍റെ കസ്‌റ്റോഡിയൻ ആ നേതാവ് ആണെന്നും സുധാകരൻ പറഞ്ഞു.

ഇത്തരക്കാരെ വിദ്യാർഥികൾ എന്ന് വിളിക്കുന്നത് പോലും ശരിയല്ല.സിപിഎം -ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതികളായ എല്ലാ ലഹരി കേസുകളും പൊലീസ് അട്ടിമറിക്കുകയാണ് എന്നും സുധാകരൻ കുറ്റപ്പെടുത്തി. കേസെടുത്ത പൊലീസുകാർക്ക് സസ്പെൻഷൻ ആണ്.

അതേസമയം ഇന്ന് രാവിലെയാണ് കളമശ്ശേരി പോളിടെക്‌നിക്കിലെ മൂന്ന് വിദ്യാര്‍ഥികളെ പിടികൂടിയത്. ആകാശ് എം(21), ആദിത്യൻ(20), അഭിജിത്ത്(21) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്‌തത്. ഹോളി ആഘോഷത്തിന്‍റെ മറവിൽ കഞ്ചാവ് വിദ്യാർഥികൾക്കിടയിൽ വിപണനം നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.

പ്രതികളുടെ മൊബൈൽ ഫോണുകളും, തിരിച്ചറിയൽ രേഖകളും പൊലീസ് പിടിച്ചെടുത്തു. വ്യാഴാഴ്‌ച അർധരാത്രി പോളിടെക്‌നിക് ബോയിസ് ഹോസ്റ്റലിൽ നടത്തിയ പരിശോധനയിലാണ് രണ്ട് കിലോയോളം കഞ്ചാവ് പിടിച്ചെടുത്തത്. കഞ്ചാവ് തൂക്കുന്നതിനായുള്ള ത്രാസും പിടിച്ചെടുത്തിട്ടുണ്ട്.

ആണ്. എല്ലായിടത്തും പരിശോധനകളും നടത്തണമെന്നാണ് കെപിസിസിയുടെ ആഹ്വാനം, പക്ഷേ ഇത് ഏത് പൊട്ടനോട് ആണ് പറയേണ്ടതെന്നും സുധാകരൻ പരിഹസിച്ചു. സർക്കാരിന് ലഹരി മാഫിയകളോട് പ്രതിബദ്ധതയെന്നും കെ സുധാകരൻ തുറന്നടിച്ചു.

അതേസമയം ഇന്ന് രാവിലെയാണ് കളമശ്ശേരി പോളിടെക്‌നിക്കിലെ മൂന്ന് വിദ്യാര്‍ഥികളെ പിടികൂടിയത്. ആകാശ് എം(21), ആദിത്യൻ(20), അഭിജിത്ത്(21) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്‌തത്. ഹോളി ആഘോഷത്തിന്‍റെ മറവിൽ കഞ്ചാവ് വിദ്യാർഥികൾക്കിടയിൽ വിപണനം നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.

പ്രതികളുടെ മൊബൈൽ ഫോണുകളും, തിരിച്ചറിയൽ രേഖകളും പൊലീസ് പിടിച്ചെടുത്തു. വ്യാഴാഴ്‌ച അർധരാത്രി പോളിടെക്‌നിക് ബോയിസ് ഹോസ്റ്റലിൽ നടത്തിയ പരിശോധനയിലാണ് രണ്ട് കിലോയോളം കഞ്ചാവ് പിടിച്ചെടുത്തത്. കഞ്ചാവ് തൂക്കുന്നതിനായുള്ള ത്രാസും പിടിച്ചെടുത്തിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *