കോവിഡിൽ പൊലിഞ്ഞ ജീവിതങ്ങൾക്ക് സ്മരണാഞ്ജലിയുമായി മാഹിയിലെ വീട്ടുമുറ്റത്ത് അവർ ഒത്തുചേർന്നു

0

ന്യുമാഹി : കോവിഡിൽ പൊലിഞ്ഞ നാല് ജീവിതങ്ങൾക്ക് സ്മരണാഞ്ജലി അർപ്പിച്ച് വീട്ട് മുറ്റത്ത് നട്ടുപിടിപ്പിച്ച മാവിനടുത്ത് അവർ വീണ്ടും ഒത്തുചേർന്നു.2021 ഏപ്രിൽ അവസാനമായിരുന്നു ഒരു കുടുംബത്തിലെ നാല് പേർ പത്ത് ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. ന്യൂമാഹി പത്താം വാർഡിൽ മാഹി പാലത്തിന് സമീപത്ത് റാബിയാസിലെ (കമ്മവീട്ടിലെ) മൂന്ന് സഹോദരിമാരും ഒരു സഹോദരിയുടെ ഭർത്താവുമാണ് പത്ത് ദിവസത്തിനിടെ കോവിഡിൽ പൊലിഞ്ഞത്.പി.കെ.വി. ഫാസില, ഫാസിലയുടെ ഇളയ സഹോദരി ആരിഫ, മൂത്ത സഹോദരി ഫൗസിയ, അവരുടെ ഭർത്താവ് പുതുവാച്ചേരി ബഷീർ എന്നിവരാണ് മരണമടഞ്ഞത്.കോവിഡ് ബാധിച്ച് ആശുപത്രിയിലായവരിൽ മറ്റൊരു സഹോദരി താഹിറയും ആരിഫയുടെ ഭർത്താവ് ഇഖ്ബാലുമാണ് മരണത്തെ അതിജീവിച്ചത്.കോവിഡ് ബാധിച്ച് ആശുപത്രിയിലായവരിൽ മറ്റൊരു സഹോദരി താഹിറയും ആരിഫയുടെ ഭർത്താവ് ഇഖ്ബാലുമാണ് മരണത്തെ അതിജീവിച്ചത്.

ഗ്രാമ സ്വരാജ് ഫൗണ്ടേഷനും പരിസ്ഥിതി പ്രവർത്തകരും മരിച്ചവരുടെ സഹോദരങ്ങളും മറ്റു ബന്ധുക്കളും ചേർന്ന് 2021 ജൂൺ 5 ന് കമ്മ വീട്ടിൽ നടത്തിയ ചടങ്ങിൽ പുതുജീവിതത്തിൻ്റെ പ്രതീക്ഷയുടെയും പ്രത്യാശയുടെയും പ്രതീകമായി തറവാട്ടിലെ കൊച്ചു മക്കളാണ് വീട്ടുമുറ്റത്ത് ഫല വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചത്.രാമദാസ് കതിരൂർ, രാജ് നാരായണൻ, എൻ.വി. അജയകുമാർ, സി.കെ. രാജലക്ഷ്മി, പള്ളിയൻ പ്രമോദ് എന്നിവരാണ് ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ അന്ന് നേതൃത്വം നൽകിയത്.മരിച്ച കുടുംബാംഗങ്ങളുടെ സ്മരണയ്ക്കായി നട്ട മാവിൽ ധാരാളം മാമ്പഴങ്ങളുണ്ടായി. ആ മാവിന് മുമ്പിലാണ് അവർ വീണ്ടും ഒത്തു ചേര്‍ന്നത്. മുൻ സംഘത്തില്‍ ഉണ്ടായിരുന്നവരും അസീസ് മാഹി, സി.വി.രാജൻ പെരിങ്ങാടി എന്നിവരുടെ നേതൃത്വത്തിൽ ന്യൂമാഹി സഹൃദയ സാംസ്ക്കാരിക വേദി പ്രവര്‍ത്തകരുമാണ് റാബിയാസിൽ എത്തിയത്. റമദാനിൽ മരണപ്പെടുന്നവരെ ആ മാസത്തിൽ തന്നെയാണ് സ്മരിക്കുക.കുടുംബാംഗങ്ങളായ പി.കെ.വി. താഹിറ, റസിയ, അമീര്‍, പി.കെ.വി. സാലിഹ് എന്നിവർ ചേര്‍ന്നാണ് അതിഥികളെ സ്വീകരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *