ഹലാലിന് പകരം മൽഹാർ: “നിതീഷ് റാണെയുടെ ലക്‌ഷ്യം വർഗ്ഗീയ വിഭജനം “-ജോജോ തോമസ്

0

മുംബൈ : മന്ത്രി നിതീഷ് റാണയുടെ പ്രസ്താവന അങ്ങേയറ്റം അപക്വവും സമൂഹത്തിൽ സ്പർധ ഉണ്ടാക്കാൻ ഉതകുന്നതുമാണെന്ന് എം പി സി സി ജനറൽ സെകട്ടറി ജോജോ തോമസ് പറഞ്ഞു.മുൻ കാലങ്ങളിൽ ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകൾ ഇറക്കിയിട്ടുള്ളെ നിതീഷ് റാണെ ഹിന്ദു- മുസ്ലിം സ്പർധ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

ഹിന്ദുക്കളുടെ കശാപ്പുശാല കൾക്കുവേണ്ടി മൽഹാർ സർട്ടിഫിക്കറ്റുകൾ നൽകും എന്നത് ഗവൺമെൻ്റ് തീരുമാനമാണോ എന്നു വ്യക്തമാക്കണം.സംസ്ഥാനത്തെ ജനങൾ മതത്തിൻ്റെ പേരിൽ തമ്മിലടിക്കണമെന്ന ഗൂഢ തന്ത്രമാണ് നിതീഷ് റാണെ നടപ്പാക്കാൻ ശ്രമിക്കുന്നത്.നേരത്തെ കേരളത്തെ മിനി പാകിസ്ഥാൻ എന്ന് വിളിച്ച് മലയാളികൾക്കെതിരെ കുപ്രചരണം അഴിച്ചുവിട്ട നിതീഷ് റാണെയ്ക്ക് മാപ്പു പറയേണ്ടി വന്ന ചരിത്രവുമുണ്ട്. രാജ്യത്തിൻറെ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ശേഷം മതേതരത്വവും ഫെഡറലിസവും അടക്കമുള്ള മൂല്യങ്ങളെയല്ലാം തള്ളിപ്പറയുന്ന മന്ത്രിയെ എത്രയും പെട്ടെന്ന് മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം – ജോജോ തോമസ് പറഞ്ഞു.

ഹലാലിന് പകരം മൽഹാർ, ഹിന്ദുക്കൾ നടത്തുന്ന മട്ടൻ ഷോപ്പിന് പ്രത്യേക സർട്ടിഫിക്കറ്റ് നൽകുമെന്ന് മഹാരാഷ്ട്ര മന്ത്രി

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *