ഹലാലിന് പകരം മൽഹാർ, ഹിന്ദുക്കൾ നടത്തുന്ന മട്ടൻ ഷോപ്പിന് പ്രത്യേക സർട്ടിഫിക്കറ്റ് നൽകുമെന്ന് മഹാരാഷ്ട്ര മന്ത്രി

0

ഹലാൽ കശാപ്പ് രീതിയിൽ നിന്ന് വ്യത്യസ്തമായി മൃ​ഗങ്ങളെ വേദനയില്ലാത്ത രീതിയിൽ ഒറ്റ അടികൊണ്ട് കൊന്നതിന് ശേഷമാണ് ജട്ട്ക മാംസം തയ്യാറാക്കുന്നത്.

മുംബൈ: ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള മട്ടൻ കടകൾക്ക് മൽഹാർ സർട്ടിഫിക്കറ്റ് നൽകുമെന്ന് മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ. ഹലാൽ സർട്ടിഫിക്കറ്റിന് തുല്യമാണ് മൽ​ഹാർ സർട്ടിഫിക്കറ്റെന്നും എല്ലാ ജട്ക മട്ടൺ കടകളും പുതുതായി ആരംഭിച്ച മൽഹാർ സർട്ടിഫിക്കറ്റിന് കീഴിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനം ആരംഭിച്ചെന്നും ഇത്തരം കടകൾ ഹിന്ദുക്കൾ മാത്രമായി നടത്തുന്നതാണെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഹലാൽ കശാപ്പ് രീതിയിൽ നിന്ന് വ്യത്യസ്തമായി മൃ​ഗങ്ങളെ വേദനയില്ലാത്ത രീതിയിൽ ഒറ്റ അടികൊണ്ട് കൊന്നതിന് ശേഷമാണ് ജട്ട്ക മാംസം തയ്യാറാക്കുന്നത്. ജട്ട്ക മാംസ വിതരണത്തിന് പ്രത്യേക പ്ലാറ്റ്‌ഫോം സൃഷ്ടിക്കുമെന്ന് റാണെ പ്രഖ്യാപിച്ചു. ഖാതിക് സമുദായത്തിലെ ഹിന്ദുക്കൾ മാത്രമായി നടത്തുന്നതാണെന്ന് ഉറപ്പാക്കും. മഹാരാഷ്ട്രയിൽ ഹിന്ദു സമൂഹത്തിനായി ഒരു സുപ്രധാന ചുവടുവയ്പ്പ് ഞങ്ങൾ നടത്തിയിരിക്കുന്നത്. ഹിന്ദു സമൂഹത്തിനുവേണ്ടിയാണ് ഈ സംവിധാനം കൊണ്ടുവരുന്നതെന്നും മൽഹാർ സർട്ടിഫിക്കേഷൻ ഇല്ലാത്ത കടകളിൽ നിന്ന് ആട്ടിറച്ചി വാങ്ങരുതെന്നും മന്ത്രി അഭ്യർഥിച്ചു. ജൽക്ക മട്ടൺ, ചിക്കൻ വിൽപ്പനക്കാർക്കുള്ള ഒരു സർട്ടിഫൈഡ് പ്ലാറ്റ്‌ഫോം എന്നാണ് വെബ്സൈറ്റിൽ പറയുന്നത്. ഹിന്ദു മത പാരമ്പര്യങ്ങൾക്കനുസൃതമായി തയ്യാറാക്കുന്ന മാംസമെന്നും വെബ്‌സൈറ്റ് പരാമർശിക്കുന്നു. ഈ മാംസം ഹിന്ദു ഖാതിക് കമ്മ്യൂണിറ്റി വിൽപ്പനക്കാർ വഴി മാത്രമേ ലഭ്യമാകൂ. അതിനാൽ, മൽഹാർ സാക്ഷ്യപ്പെടുത്തിയ വിൽപ്പനക്കാരിൽ നിന്ന് മാത്രം ആട്ടിറച്ചി വാങ്ങാൻ ഞങ്ങൾ എല്ലാവരെയും പ്രോത്സാഹിപ്പിക്കുമെന്നും വെബ്‌സൈറ്റ് പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *