നെരൂൾ നായർ സേവാ സമാജം വനിതാദിനം ആഘോഷിച്ചു

0
nerul nss

179cf063 fb9e 4a41 a621 e9f4ea86b39d

നവിമുംബൈ : നെരൂൾ നായർ സേവാ സമാജ0 വനിതാ വിഭാഗം അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു.വനിതാ വിഭാഗം കൺവീനർ ശൈലജ നായർ, കമ്മിറ്റി അംഗങ്ങളായ   സരസ്വതി രാധേഷ് , ജയശ്രീ വിശ്വനാഥ്,  സ്മിത രാജിവ്, രമാ സേതുമാധവൻ നായർ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ലീലാ ഗോപകുമാർ ഗണപതി സ്തുതി ആലപിച്ചു.വനിതകളുടെ കൂട്ടായ്മ സ്ത്രീ ശാക്തീകരണ ത്തിന് എങ്ങനെ ഉപകരിക്കും എന്നതിനെക്കുറിച്ച് കമ്മിറ്റി അംഗങ്ങൾ സംസാരിച്ചു.
എഴുത്തുകാരിയും നാടകപ്രവർത്തകയുമായ വിജയാ മേനോൻ ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു..
നെരൂൾ നായർ സേവാ സമാജം പ്രസിഡന്റ് പുരുഷോത്തമൻ പിള്ളയും സെക്രട്ടറി പ്രസാദ് പിള്ളയും മുഖ്യാതിഥിയെ സ്വാഗതം ചെയ്തു.
പുതു തലമുറയെ നേർവഴിക്ക് നയിക്കുന്നതിൽ അമ്മക്കും അധ്യാപികർക്കുമുള്ള പങ്കിനെ കുറിച്ചും, വനിതാ കൂട്ടായ്മ ക്ക് സമൂഹത്തിന് വേണ്ടി ചെയ്യാവുന്ന കാര്യങ്ങളെ കുറിച്ചും വിജയമേനോൻ സംസാരിച്ചു. ഹരിത മേനോൻ കവിത ആലപിച്ചു. വൈവിധ്യമാർന്ന കലാപരിപാടികളും നടന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *