ഗോപസ്ത്രീ വസ്ത്രാപഹരണം
ഭഗവാനിൽ അതിയായ പ്രേമത്തോടു കൂടിയ ഗോപസ്ത്രീകൾ ഭഗവത് പ്രാപ്തിക്കായി ഉള്ളുരുകി പ്രാർത്ഥിച്ചു കൊണ്ടേ യിരുന്നു… ദിവസവുമുള്ള അവരുടെ ഹൃദയവേദന അവരെ ഭഗവാനിലേയ്ക്ക് കൂടുതൽ കൂടുതൽ അടുപ്പിച്ചു കൊണ്ടിരുന്നു. പ്രണയം എന്നും ഹൃദയത്തെ ആർദ്രമാക്കും… ഭഗവാനോടുള്ള പ്രണയം ഹൃദയനൈർമ്മല്യം കൂടി കൈവരുത്തും. ഇക്കാര്യം ആശ്രിതവത്സലനായ ഭഗവാനറിയാതെ തരമില്ലല്ലോ… അങ്ങനെ തരളിത ഹൃദയരും, പരിശുദ്ധരുമായ ആ ഗോപസ്ത്രീകൾ ഒരു ദിവസം ജലക്രീഡ ചെയ്യുമ്പോൾ ഉണ്ണിക്കണ്ണൻ അവിടെ എത്തുകയും, കരയ്ക്കു അഴിച്ചുവെച്ചിരുന്ന അവരുടെ വസ്ത്രങ്ങൾ അപഹരിക്കുകയും ചെയ്തു. കരയ്ക്കു കയറി വസ്ത്രമിടാൻ നോക്കിയ അവർ കൃഷ്ണനെ കാണുകയും, തങ്ങളുടെ നഗ്നതയിൽ ലജ്ജിതരാവുകയും ചെയ്തു.
കരയ്ക്കു കയറി വന്നു കൈകൂപ്പി തൊഴുതവരും നഗ്നകളായി ജലക്രീഡ ചെയ്തതു കൊണ്ടുള്ള പാപമെല്ലാം ഈ പ്രായശ്ചിത്തമെല്ലാം നശിച്ചവരും താൻ മാത്രം ശരണമായിട്ടുള്ളവരും ആയ ആ സുന്ദരിമാരെ കണ്ടിട്ട് അങ്ങ് എല്ലാ വസ്ത്രങ്ങളും പിന്നീട് അനുഗ്രഹമായിട്ട് ഇപ്രകാരമുള്ള വാക്കും സന്തോഷത്തോടെ നൽകി.”
ഇവിടെ എന്തിനാണ് കണ്ണൻ ഗോപികമാരുടെ വസ്ത്രങ്ങൾ അപഹരിച്ചതെന്ന് ചിന്ത്യം. തങ്ങളുടെ മനസ്സ് മുഴുവൻ കണ്ണനിൽ അർപ്പിച്ചെങ്കിലും, തങ്ങളുടെ ശരീര ബോധം ഭഗവത് സാമീപ്യത്തിന് അവർക്ക് ഒരു വിലങ്ങുതടിയായിരുന്നു.. താൻ സ്ത്രീയാണ്, പുരുഷനാണ്,… സുന്ദരനാണ്, സുന്ദരിയല്ല…… തുടങ്ങിയ ശരീര ബോധം മാറ്റുക എന്നത്രെ ഭഗവാന്റെ ഉദ്ദേശം. വസ്ത്രാപഹരണത്തിലൂടെ അദ്ദേഹമവർക്ക് ശരിയായ സ്വത്വബോധം ഉണ്ടാക്കിക്കൊടുത്തു. താനീ ശരീരമല്ലെന്നും, തന്റെ ആത്മാവ് ഭഗവാന്റെ അംശമാണെന്നും അവർ മനസ്സിലാക്കി.. ‘ഭഗവാനേ. !! തങ്ങളുടെ സൗന്ദര്യത്തിൽ മദിക്കാനോ, സൗന്ദര്യമില്ലായ്മയിൽ ഖേദിക്കാനോ ഇടവരാതെ, യൗവനത്തിളപ്പിലോ, രൂപഭംഗിയിലോ, അഹങ്കരിക്കാതെ, യഥാകാലം ‘വന്നു ചേരുന്ന ജരാനരകളെ അതിന്റേതായ യാഥാർത്ഥ്യബോധത്തോടെ സ്വീകരിച്ച്. നശ്വരമായ ശരീരത്തിൽ അമിത ശ്രദ്ധ പുലർത്താതെ കഴിയാൻ ഞങ്ങളെപ്പോലെയുള്ളവർക്ക് സാധിക്കണേ. അതേസമയം, ശരീരത്തെ ലക്ഷ്യപ്രാപ്തിക്കായുള്ള ഒരുപാധിയായി കാണണം.
” ശരീരമാദ്യം ഖലു ധർമ്മ സാധനം ”
(ശരീരം എന്നത് ധർമ്മത്തെ സാധിക്കാനുള്ള ഒരുപായം.