പശുവിനെ പുണ്യമൃഗമായാണ് ഹിന്ദുക്കൾ കരുതുന്നത് എന്തുകൊണ്ടെന്നറിയാമോ?
എല്ലാ സൃഷ്ടിക്കും വേണ്ടി ആത്മീയ ലോകത്തുനിന്നും വന്നു ഭൂമിയിൽ സ്വയം സ്വർഗീയലോകം ഉണ്ടാക്കുന്നതാണ് സുരഭി എന്ന് വിശ്വസിക്കുന്നു. ഇന്ത്യൻ പശുക്കൾ സുരഭി പശുവിൻറെ പിൻഗാമികൾ എന്നാണ് വിശ്വസിക്കുന്നത്. അതുകൊണ്ടാണ് ഇതിനെ പുണ്യമൃഗം ആയി കണക്കാക്കുന്നത്. ആത്മീയമായി പശുവിനെ ഉന്നതമായി കാണുന്നതിനു കാരണം എല്ലാ സൃഷ്ടികളുടെയും മാതാവായി പശുവിനെ കണക്കാക്കുന്നു എന്നതാണ്. ചില ഹിന്ദു തത്വശാസ്ത്രപ്രകാരം ഒരു പുണ്യ പശു എന്നത് 33 കോടി ദിവ്യപുരുഷന്മാരുടെ അമ്മയായിട്ടാണ്. അതിനാൽ പശുവിനെ ദേവന്മാരുടെ ദേവതയായി കാണുന്നു. പശുവിനെ വളർത്തമ്മയായാണ് (Foster Mother) ഹിന്ദുക്കൾ കാണുന്നത്.
സുരഭിയുടെ കഥ
ആരാണ് സുരഭി? എന്തുകൊണ്ടാണ് ഈ മൃഗം ഇത്ര അഭിമാനകരമായ പദവി അലങ്കരിക്കുന്നത്? അതും ഭഗവാൻ കൃഷ്ണൻറെ ഊർജ്ജത്തിനു സമാനമായ രീതിയിൽ.
ഹിന്ദു വിശ്വാസമനുസരിച്ച് സപ്തർഷികളിൽ ഒരാളായ വസിഷ്ഠ മഹർഷിയുടെ കൈവശമുള്ള പശുവാണ് കാമധേനു അഥവാ സുരഭി. പശുക്കളുടെ/ ഗോക്കളുടെ മാതാവാണ് കാമധേനു. ആഗ്രഹിക്കുന്നത് നൽകുന്ന ദിവ്യശക്തിയുള്ള പശുവാണിത്. എല്ലാ ആഗ്രഹങ്ങളും അഭിലാഷങ്ങളും സാധിച്ചുതരുന്ന സ്വർഗ്ഗത്തിലെ ദിവ്യപശൂ എന്നൊരു അർഥം കൂടി കാമധേനു ഏന്ന വാക്കിനുണ്ട്. പല അസുരന്മാരും ഇതിനെ സ്വന്തമാക്കാൻ ശ്രമിക്കുകയുണ്ടായി. ഇതിൻറെ കുട്ടിയാണ് നന്ദിനിയെന്ന പശു. കാമധേനുവിന് സുരഭി എന്നും പേരുണ്ട്. കാമധേനുവിന് വെളുത്ത രൂപവും, സ്ത്രീയുടെ ശിരസ്സും, രണ്ട് മുലകളും , പക്ഷിയുടെ പോലുള്ള രണ്ട് ചിറകുകളും , ആൺ മയിലിൻറെ പോലുള്ള വാലുമുണ്ട്. ഭൂമിയിലെ പശുക്കളെല്ലാം കാമധേനുവിൻറെ മക്കളാണ്. കാമധേനുവിനെ ദേവിയായാണ് ആരാധിക്കുന്നത്. കാമധേനുവിനെ ആരാധിക്കാൻ പ്രത്യേക ക്ഷേത്രങ്ങളൊന്നുമില്ല. ഗോലോകവും വസിഷ്ഠൻറെയും ജമദഗ്നിയുടെയും ആശ്രമങ്ങളുമാണ് വാസസ്ഥാനങ്ങൾ. കശ്യപനാണ് ജീവിത പങ്കാളി. ഗോമാതാവാണ് കാമധേനു. ലക്ഷ്മിദേവി മുതൽ എല്ലാ ദേവിദേവന്മാരും ഗോമാതാവിൽ വസിക്കുന്നു എന്നു ഹൈന്ദവർ വിശ്വസിച്ചു വരുന്നു. ഉത്തര ഇൻഡ്യയിലാകട്ടെ ഗോപൂജ മുതൽ ഗോക്കളെ വളരെയധികം സംരക്ഷിച്ചു വരുന്നുണ്ട്. സകല പൂജകൾക്കും പശുവിൻറെ പാൽ, നെയ്യ്, തൈര്, ചാണകം, ഗോമൂത്രം എന്നിവ ഉപയോഗിക്കുന്നു. ഈ അഞ്ചു പദാർത്ഥങ്ങൾ ഉപയൊഗിച്ചാണു പഞ്ചഗവ്യം ഉണ്ടാക്കുന്നത്. ഇതിൽ പാലിനാണു കൂടുതൽ പ്രാധാന്യം. അഭിഷേകത്തിനു പാൽ കൂടിയെ തീരു. പശുവിൻറെ ഉടലിൽ എല്ലാദൈവങ്ങളും വസിക്കുന്നു.
വിശ്വാസ പ്രകാരം കാമധേനുവിൻറെ ജനനത്തെ സംബന്ധിച്ച് വേറിട്ട അഭിപ്രായങ്ങളാണുള്ളത്. കാമധേനു ഉത്ഭവിച്ചത് പാലാഴി മഥനത്തിൻറെ സമയത്താണെന്നാണ് ഒരു അഭിപ്രായം. പ്രജാപതി ദക്ഷൻറെ പുത്രിയാണ് കാമധേനു എന്നാണ് മറ്റൊരു അഭിപ്രായം. മഹർഷിമാരുടെ ഹോമങ്ങളിൽ പാലും പാലുത്പന്നങ്ങളും നൽകുന്നത് കാമധേനുവാണ്. ആപത്തിൻറെ സമയത്ത് മഹർഷിമാരെ സംരക്ഷിക്കാൻ കരുത്തരായ യോദ്ധാക്കളെ ഉത്പാദിപ്പിക്കാൻ കാമധേനുവിന് കഴിയും. മുനിയിൽ നിന്ന് മോഷ്ടിക്കാൻ ശ്രമിച്ച രാജാക്കന്മാരിൽ നിന്നും കാമധേനു മുനിമാരെ സംരക്ഷിതായി പുരാണങ്ങളിൽ പറയുന്നുണ്ട്..
പശുവിൻറെ ചാണകം ശുദ്ധമാണ് അണു നാശിനിയും ആണ്. ചെറിയ പ്രാണികളെയും ചിതൽ, ഉറുമ്പ്, കൊതുക് എന്നീ കീടങ്ങളെയും അകറ്റുന്നു. ചാണകം മെഴുകിയ തറയിലാണ് ശ്രാദ്ധം ഊട്ടുന്നത്. ചാണകം കൊണ്ടാണ് പണ്ട് വീടിൻറെ നിലവും ഭിത്തിയും മിനുക്കിയിരുന്നത്. ഇന്ന് ചാണകത്തിൻറെ ഗുണത്തിനും ശുദ്ധിക്കും ഒരുപാട് മാറ്റങ്ങൾ വന്നിരിക്കുന്നു. കാരണം ശുദ്ധമായ പുല്ലിന് പകരം കൃത്രിമമായി ഉണ്ടാക്കിയ കാലിത്തീറ്റകൾ പോലെയുള്ള ആഹാരം കൊടുകൊടുത്താണല്ലോ പശുക്കളെ വളർത്തുന്നത്. കിടക്കുന്ന പശുവിനെ ശല്യം ചെയ്യുന്നത് അനാദരവായി കണക്കാക്കുന്നു കാരണം അയവിറക്കുന്ന സമയത്താണ് പശുക്കൾ കിടക്കുന്നത്. പശുവിൻ പാല് ശുദ്ധമാണ് ഇതിനെ അമൃതായി കരുതുന്നു. ചുരുക്കത്തിൽ സുന്ദരവും ക്ഷമയുമുള്ള ഈ മൃഗം ഒരുപാടു ഊർജവും ബലവും പ്രതിനിധാനം ചെയ്യുന്നു. ഇതെല്ലാമാണ് പശുവിനെ ആരാധിക്കുന്നതിനുള്ള കാരണങ്ങൾ.