കൂവപ്പടി ഗണപതിവിലാസത്തിലെ പൂർവ്വവിദ്യാർത്ഥികളൊത്തുകൂടി

വികാരനിർഭരമായി ചേരാനല്ലൂരിൽ സഹപാഠീസംഗമം; ഒത്തുചേർന്നവർ കൂവപ്പടി ഗണപതിവിലാസത്തിലെ പൂർവ്വവിദ്യർത്ഥികൾ
പെരുമ്പാവൂർ: എസ്.എസ്.എൽ.സി. പഠനം പൂർത്തിയാക്കി അവർ കൂവപ്പടി ഗണപതിവിലാസം ഹൈസ്കൂളിന്റെ
പടിയിറങ്ങിയിട്ട് വർഷം നാല്പതു കഴിഞ്ഞു. വീണ്ടുമൊരൊത്തുകൂടലിനായി അവസരമൊരുങ്ങിയതിപ്പോഴാണ്.
1984-85 എസ്. എസ്.എൽ.സി. ബാച്ചിലെ എൺപത്തഞ്ചോളം പൂർവ്വവിദ്യാർത്ഥികളാണ് ഞായറാഴ്ച ചേരാനല്ലൂരിൽ സംഘടിപ്പിച്ച സഹപാഠി സംഗമത്തിൽ പങ്കെടുത്തത്. വികാരനിർഭരമായ പഴയ ഓർമ്മകൾ പങ്കുവയ്ക്കപ്പെട്ടപ്പോൾ അവരോടൊപ്പം പഴയ ഹെഡ്മാസ്റ്റർ സി.ടി. പൈലിയും ചടങ്ങിൽ വിശിഷ്ടാതിഥിയായെത്തി ആദരമേറ്റുവാങ്ങി. ഷാജുപോളിന്റെ അധ്യക്ഷതയിൽ എം.എ. നൗഷാദ് സ്വാഗതം പറഞ്ഞു.
അഡ്വ. വർഗീസ് മൂലൻ, ജെയിംസ് വർഗീസ്, പ്രീതി എസ്. നായർ, പി.കെ. സലിം, സാനി ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.