കഞ്ചാവ് ലഹരിയിൽ യുവാവിനെ കിണറ്റിലിട്ടു.

കോട്ടയം: കഞ്ചാവ് ലഹരിയിൽ യുവാവിന്‍റെ പരാക്രമം. വഴിയരികിൽ നിന്ന മറ്റൊരു യുവാവിനെ യാതൊരു പ്രകോപനവും കൂടാതെ എടുത്ത് കിണറ്റിലിട്ടു. കുറവിലങ്ങാട് ഇലയ്ക്കാട് ബാങ്ക് ജങ്ഷനിൽ ശനിയാഴ്‌ച വൈകിട്ടാണ് സംഭവം.
നിരവധി ലഹരി കേസുകളിൽ ഉൾപ്പെട്ട ജിതിൻ ആണ് അതിക്രമം നടത്തിയത്. സംഭവത്തിന് പിന്നാലെ ഇയാൾ സ്ഥലത്തുനിന്ന് ഓടി രക്ഷപെട്ടു. കല്ലോലിൽ ജോൺസൺ കെ ജെ ആണ് കിണറ്റിൽ വീണത്.പാലായിൽ നിന്ന് ഫയർഫോഴ്‌സ് യൂണിറ്റും മരങ്ങാട്ടുപിള്ളി പൊലീസും സ്ഥലത്തെത്തി ജോൺസനെ കരയ്ക്ക് കയറ്റി. ജോണ്‍സനെ കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിലും മെഡിക്കൽ കോളജിലും എത്തിച്ച് ചികിത്സ നൽകി.