കയ്യേറ്റ ഭൂമിയിലെ കുരിശ് പൊളിച്ച് മാറ്റി റവന്യൂ സംഘം

0

ഇടുക്കി: പരുന്തുംപാറയിലെ കയ്യേറ്റ ഭൂമിയിൽ നിർമിച്ച കുരിശ് റവന്യൂ സംഘം പൊളിച്ചു മാറ്റി. ചങ്ങനാശ്ശേരി സ്വദേശി സജിത്ത് ജോസഫ് സ്ഥാപിച്ച കുരിശാണ് പൊളിച്ചുമാറ്റിയത്. പ്രദേശത്ത് രണ്ട് മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫ് പണിത റിസോർട്ടിനോട് ചേർന്നാണ് കുരിശ് സ്ഥാപിച്ചത്. 3.31 ഏ​ക്ക​ർ സ​ർ​ക്കാ​ർ​ ഭൂ​മി സ​ജി​ത്ത് ജോ​സ​ഫ് അനധികൃതമായി കയ്യേറി വ​ൻ​കി​ട റി​സോ​ർ​ട്ട് നി​ർ​മി​ച്ച​താ​യി ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ച പ്രത്യേക അ​ന്വേ​ഷ​ണ ​സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു.

ഈ ​മാ​സം ര​ണ്ടി​ന്​ പ​രു​ന്തും​പാ​റ​യി​ൽ കയ്യേ​റ്റ ഭൂ​മി​യി​ലെ നി​ർ​മാ​ണ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ്റ്റോ​പ്​ മെ​മ്മോ ന​ൽ​കാ​ൻ ജി​ല്ലാ ക​ല​ക്‌ട​ർ പീരു​മേ​ട് എ​ൽആ​ർ ത​ഹ​സി​ൽ​ദാ​റെ ചു​മ​ത​ല​പ്പെ​ടുത്തിയിരുന്നു. ഒ​പ്പം കയ്യേ​റ്റ ഭൂ​മി​യി​ൽ പ​ണി​ക​ൾ ന​ട​ത്തു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പ് വരുത്താനും നി​ർ​ദേ​ശി​ച്ചു.

സ​ജി​ത് ജോ​സ​ഫി​ന് സ്​​റ്റോ​പ്​ മെ​മ്മോ ന​ൽ​കു​ക​യും ​ചെ​യ്‌തിരുന്നു. എ​ന്നാ​ൽ, ഇ​ത് അവ​ഗ​ണി​ച്ചാണ് കു​രി​ശി​ന്‍റെ പ​ണി​ക​ൾ വെള്ളിയാഴ്‌ച​ പൂ​ർ​ത്തി​യാ​ക്കിയത്. ഇക്കാര്യം അറിഞ്ഞില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതികരണം. കയ്യേറ്റത്തെ തുടർന്ന് പരുന്തുംപാറയിൽ ജില്ലാ കലക്‌ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

ഇതും അവഗണിച്ചായിരുന്നു കുരിശ് നിർമാണം. സംഭവം വിവാദമായതോടെ റവന്യൂ മന്ത്രി പ്രശ്‌നത്തിൽ ഇടപെടുകയും കുരിശ് പൊളിച്ചു നീക്കാൻ നിർദേശം നൽകുകയും ചെയ്യുകയായിരുന്നു. പരുന്തുംപാറ, വാഗമൺ എന്നിവിടങ്ങളിൽ നിരോധനാ‍ജ്ഞ ലംഘിച്ച് പണി നടത്തിയ ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

പരുന്തുംപാറ കയ്യേറ്റത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റവന്യൂമന്ത്രി നിയമസഭയിൽ അറിയിച്ചു. രണ്ട് മാസത്തേക്ക് പരുന്തുംപാറയിൽ നിരോധനാജ്ഞ ഏ‍ർപ്പെടുത്തിയെന്നും 15 ഉദ്യോഗസ്ഥരെ ഒഴിപ്പിക്കൽ നടപടിക്കായി നിയോഗിച്ചെന്നും മന്ത്രി അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *