ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ ലോക വനിതാദിനം ആഘോഷിച്ചു

ഉല്ലാസ് നഗർ: ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ വനിതാവിഭാഗം ലോക വനിതാദിനം ആഘോഷിച്ചു. അസോസിയേഷൻ പ്രസിഡന്റ് സുരേഷ് കുമാർ കൊട്ടാരക്കരയുടെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ മുംബൈയിലെ പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ ജ്യോതിലക്ഷി നമ്പ്യാർ മുഖ്യാതിഥി ആയിരുന്നു. ചടങ്ങിൽ സാഹിത്യകാരിയും മുംബൈയിലെ വ്യവസായ പ്രമുഖയുമായ ഡോ.ശശികല പണിക്കരെ ആദരിച്ചു . വനിതാ വിഭാഗം ചെയർപേഴ്സൺ ജയശ്രീ നായർ, കൺവീനർ അനിതാ രാധാകൃഷ്ണൻ, ട്രഷറർ ശോഭ പിള്ള, അസോസിയേഷൻ സെക്രട്ടറി മോഹൻ ജി നായർ, അഡ്വൈസറി ബോർഡ് ചെയർമാൻ വി കെ ദയാനന്ദൻ, മുൻ ലോക കേരള സഭ അംഗം പി കെ ലാലി, മലയാളം മിഷൻ അധ്യാപിക സരസ്വതി നാരായണൻ, പ്രശസ്ത എഴുത്തുകാരൻ മേഘനാദൻ എന്നിവർ ആശംസപ്രസംഗം നടത്തി..ശോഭ പിള്ള നന്ദി പറഞ്ഞു. ഷീലാ സുദർശനൻ, കുമാരി അനാമിക സുരേഷ് എന്നിവർ അവതാരകർ ആയിരുന്നു.