വാസൻ വീരച്ചേരി എഴുതിയ ‘സ്വപ്നങ്ങൾക്കുമപ്പുറം’ പ്രകാശനം ചെയ്തു.

0

നവിമുംബൈ: കണ്ണൂർ സ്വദേശിയും നവിമുംബൈ -ഉൾവെ നിവാസിയുമായ വാസവൻ വീരാച്ചേരിയുടെ   “സ്വപ്നങ്ങൾക്കുമപ്പുറം” എന്ന ചെറുകഥാ സമാഹാരത്തിൻ്റെ  പ്രകാശനം നടന്നു.നെരൂൾ  ആഗ്രികോളി സംസ്കൃതി ഭവനിൽ വച്ച് നടന്ന സീവുഡ്‌ മലയാളി സമാജത്തിന്റെ ഇരുപത്തിമൂന്നാം വാർഷികാഘോഷ വേദിയിൽ വച്ച് പ്രശസ്ത  വിവർത്തകയും കേന്ദ്ര സാഹിത്യആകാദമി പുരസ്കാര ജേതാവുമായ  ലീല സർക്കാർ പുസ്‌തകം പ്രകാശനം ചെയ്തു.

പ്രശസ്ത ന്യൂറോ സർജൻ ഡോക്ടർ സുനിൽ കുട്ടിയാണ് ആദ്യ പുസ്തകം ഏറ്റുവാങ്ങിയത്. പ്രശസ്ത മാധ്യമപ്രവർത്തകനും സാഹിത്യകാരനുമായ പി ആർ. സഞ്ജയ്  പുസ്തക പരിചയം നടത്തി. കെയർ ഫോർ മുംബൈ സെക്രട്ടറി പ്രിയ വർഗീസ്, കൈരളി ചാനൽ റിപ്പോർട്ടർ  പ്രേംലാൽ, സീവുഡ്‌ മലയാളി സമാജം സെക്രട്ടറി  രാജീവ്‌ നായർ, പ്രസിഡന്റ്  നന്ദകുമാർ, ട്രഷറർ  ശിവദാസൻ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രകാശന കർമ്മം നിർവഹിച്ചത്.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *