സിപിഐഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദന്‍ തുടരും

0

കൊല്ലം: സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തുടർച്ചയായി രണ്ടാം തവണയും എം വി ഗോവിന്ദന്‍ തുടരും. സിപിഐഎം സംസ്ഥാന സമ്മേളനത്തിലാണ് എം വി ​ഗോവിന്ദനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സെക്രട്ടറിയുടെ പ്രവർത്തനത്തിൽ പാർട്ടിക്ക് അതൃപ്തിയില്ലെന്നത് അദ്ദേഹത്തിന് അനുകൂല ഘടമകായി. എം വി ഗോവിന്ദന്‍ ബാലസംഘം പ്രവര്‍ത്തകനായാണ് പൊതുരംഗത്തേയ്ക്ക് വന്നത്. ഡിവൈഎഫ്‌ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റായിരുന്നു. പിളര്‍പ്പിന് ശേഷം സിപിഐഎം രൂപം കൊണ്ട് അഞ്ചാമത്തെ വര്‍ഷം പാര്‍ട്ടി അംഗത്വത്തിലേയ്ക്ക് വന്ന എം വി ഗോവിന്ദന്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു.

സംസ്ഥാന സെക്രട്ടറിയേറ്റ്, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരവെയാണ് കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റത്. പുതിയ പദവിയിലേയ്ക്ക് നിയോഗിക്കപ്പെടുമ്പോള്‍ രണ്ടാം പിണറായി മന്ത്രിസഭയില്‍ തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രിയായിരുന്നു. അതേസമയം സിപിഐഎം 89 അംഗ സംസ്ഥാന കമ്മറ്റിയെ തിരഞ്ഞെടുത്തു. കണ്ണൂരിൽ നിന്ന് വി കെ സനോജിനേയും എം പ്രകാശുമാണ് കമ്മിറ്റിയിൽ ഉൾപ്പെട്ടത്. വി വസീഫ്, ആർ ബിന്ദു, കെ ശാന്തകുമാരി, ഡി കെ മുരളി, എം അനിൽ കുമാർ, കെ പ്രസാദ്, കെ ആർ രഘുനാഥ്, എസ് ജയമോഹൻ എന്നിവരും കമ്മിറ്റിയിൽ ഇടംനേടി. 17 പുതുമുഖങ്ങളാണ് പുതിയ സിപിഐഎം കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുളളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *