സംസ്ഥാന സമ്മേളനത്തില്‍ ദൃശ്യാവിഷ്കാര പരിപാടിക്കെത്തിയ നടൻ ആത്മഹത്യചെയ്തു.

സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ദൃശ്യാവിഷ്കാര പരിപാടിക്കെത്തിയ നടൻ ആത്മഹത്യചെയ്തു.
കൊല്ലം : കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ദൃശ്യാവിഷ്കാര പരിപാടിക്ക് എത്തിയ കണ്ണൂര്‍ സ്വദേശിയായ നടനെ ഹോട്ടലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഇകെ നായനാരുടെ വേഷം ചെയ്യാനാണ് എത്തിയത്.
പ്രമോദ് പയ്യന്നൂർ ഒരുക്കുന്ന ദൃശ്യാവിഷ്കാരത്തിലെ ഇ.കെ നായനാരുടെ വേഷം ചെയ്യാനാണ് കൊല്ലത്ത് എത്തിയത്. പരിശീലനത്തിന് വേണ്ടി സംഘാംഗങ്ങൾ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈകിട്ട് ഹോട്ടൽ മുറിയിൽ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.