സംസ്ഥാന വനിതാ രത്ന പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന വനിതാരത്ന പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
കോഴിക്കോട് കല്ലായി സുജാലയം ടി ദേവി (സാമൂഹിക സേവന വിഭാഗം), ആലപ്പുഴ ചേര്‍ത്തല വാരനാട് തെക്കേവെളിയില്‍ കെ വാസന്തി (കായികരംഗം), വയനാട് മുട്ടില്‍ നോര്‍ത്ത് തേനാട്ടി കല്ലിങ്ങല്‍ ഷെറിന് ഷഹാന (പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം), വയനാട് മാടക്കര കേദാരം എ എന്‍ വിനയ (സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം), തിരുവനന്തപുരം ജഗതി സി എസ് റോഡ് (വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര), ഡോ. കെ നന്ദിനി കുമാര്‍ (സീമെക്സ് സെന്റര്‍), ആലപ്പുഴ മണ്ണാച്ചേരി മടത്തിക്കാട് പി കെ മേദിനി (കലാരംഗം) എന്നിവരെയാണ് പുരസ്കാരങ്ങള്‍ക്കായി തിരഞ്ഞെടുത്തത്.
ഇന്ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മന്ത്രി വീണാ ജോര്‍ജ് പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.