പെപ്രയുടെ ഗോളില്‍ മുംബൈയെ വീഴ്ത്തി

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസ ജയം. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ക്വാമെ പെപ്രയാണ് കേരളത്തിനായി ഗോള്‍ നേടിയത്. ഈ സീസണിലെ കേരളത്തിന്റെ അവസാന ഹോം ഗ്രൗണ്ട് മാച്ച് കൂടിയായിരുന്നു കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്നത്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ
മാര്‍ച്ച് ഒന്നിന് കൊച്ചിയില്‍ നടന്ന മത്സരത്തില്‍ പരാജയപ്പെട്ടതോടെ ഐഎസ്എല്ലില്‍ കേരളം പ്ലേ ഓഫ് കാണാതെ പുറത്തു പോകുന്ന നിലയുണ്ടായിരുന്നു. ജംഷഡ്പൂരുമായുള്ള മത്സരം സമനിലയില്‍ അവസാനിച്ചതോടെയാണ് കേരളത്തിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ പൂര്‍ണമായും അവസാനിച്ചത്. കഴിഞ്ഞ മൂന്ന് സീസണുകളിലും പ്ലേഓഫ് കളിച്ച ബ്ലാസ്റ്റേഴ്സിന് ഇത്തവണ ആദ്യ ആറില്‍ ഇടം പിടിക്കാന്‍ സാധിച്ചിട്ടില്ല. അവസാന അഞ്ച് മത്സരങ്ങളില്‍ രണ്ട് മത്സരം മാത്രമാണ് ബ്ലാസ്റ്റേഴ്സിന് വിജയിക്കാന്‍ സാധിച്ചത്.