എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ 2 പേർ കൂടി അറസ്റ്റിൽ

0

തൃശൂർ :  മാളയിൽ എക്‌സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. അരുവിക്കര ചെറിയ കോന്നി ദേശത്ത് കട്ടാരകുഴി വീട്ടിൽ ആൽബിൻ (19 ) , പുത്തൻച്ചിറ, പിണ്ടാണി , പനങ്ങായി വീട്ടിൽ മുഹമ്മദ് സാലിഹ് (18 ) എന്നിവരെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ രണ്ട് പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

വടമ എക്സൈസ് റേഞ്ച് ഓഫീസിലെ ഗ്രേഡ് അസിസ്റ്റൻ്റ് ഇൻസ്പെക്ടർ പ്രിൻസനും, എക്സൈസ് പാർട്ടിയും ലഹരിയുടെ ഉപയോഗവും വിപണനവും തടയുന്നതിൻ്റെ ഭാഗമായി ജനുവരി 21 ന് പുത്തൻചിറ കണ്ണികുളങ്ങരയിൽ പട്രോളിംഗ് നടത്തുന്ന സമയം കണ്ണികുളങ്ങരയിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഇരുചക്രവാഹനത്തിലിരുന്നിരുന്ന നാലു യുവാക്കളെ ചോദ്യം ചെയ്തപ്പോൾ പ്രതികൾ എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും, ആക്രമിക്കാൻ ശ്രമിക്കുകയും മായിരുന്നു. കേസിലെ രണ്ട് പ്രതികളായ അസിൻ, മുഹമ്മദ് ഷാഫി എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

ഈ സംഭവത്തിനു ശേഷം ഒളിവിൽ പോയ മറ്റു പ്രതികളായ ആൽബിനും മുഹമ്മദ് സാലിഹും തമിഴ്നാട്ടിലെത്തി കോയമ്പത്തൂർ പോലിസ് സബ്ബ് ഇൻസ്പെക്ടറെ കത്തി കൊണ്ട് കുത്തിയ കേസിൽ അറസ്റ്റിലാകുകയും അവിടുത്തെ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞു വരുമ്പോഴാണ് മാള പോലിസ് ഇവരെ കസ്റ്റഡിൽ വാങ്ങുന്നതും ഈ കേസിലേക്ക് അറസ്റ്റ് ചെയ്യുന്നതും. മാള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജിൻ ശശി, സബ്ബ് ഇൻസ്പെക്ടർമാരായ ശ്രീനി കെ. കെ, സി. കെ സുരേഷ് പോലീസ് ഉദ്യോഗസ്ഥരായ സനേഷ്, ജിജീഷ്, രാഗിൻ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *