ഫെയ്മ MRPA,കർമ്മപദ്ധതികൾ ആവിഷ്കരിക്കുന്നു

മുംബൈ: ഫെയ്മ മഹാരാഷ്ട്ര മലയാളി റെയിൽ പാസഞ്ചേഴ്സ് അസ്സോസിയേഷൻ ( MRPA) പൊതുജന സമ്പർക്ക പരിപാടികളോടെ കർമ്മപദ്ധതികൾ ആവിഷ്കരിക്കുന്നു.
മഹാരാഷ്ട്രയിലെ 36 ജില്ലകളിലെ യാത്രാ ദുരിതം പരിഹരിക്കുന്നതിനായി MRPA യുടെ നേതൃത്വത്തിൽ മുംബൈ, പൂനെ, നാസിക്,കൊങ്കൺ, മറാത്തവാഡ,നാഗ്പൂർ, അമരാവതി എന്നീ സോണുകളിൽപ്പെട്ട മലയാളികളുടെ യാത്ര വിഷയങ്ങൾ നേരിട്ട് ചർച്ച ചെയ്ത് കർമ്മപദ്ധതി തയ്യാറാക്കുന്ന സെമിനാറുകൾ ഈ മാസം പൂർണ്ണമാകും. . തുടർന്ന് റെയിൽവേ വിദഗ്ദരുമായി നടക്കുന്ന യോഗത്തിൽ ഓരോ സോണിലും ഏറ്റെടുക്കേണ്ട കർമ്മപദ്ധതികൾ ജനപങ്കാളിത്തതോടുകൂടി നടപ്പാക്കുന്നതാണെന്ന് സെക്രട്ടറി ശിവപ്രസാദ് കെ. നായർ അറിയിച്ചു.
MRPA പ്രസിഡൻ്റായി ജോഷി തയ്യിൽ, ട്രഷററായി എ. കേശവമേനോൻ എന്നിവരെ യോഗം തെരഞ്ഞെടുത്തു.