മന്ദിരസമിതി പവായ് യൂണിറ്റ് വാർഷികം

മുംബയ്: ശ്രീനാരായണ മന്ദിരസമിതി പവായ് യൂണിറ്റിൻ്റെ 29-ാമത് വാർഷികം ഞായറാഴ്ച രാവിലെ 10.30 മുതൽ പവായ് അയ്യപ്പ വിഷ്ണു ക്ഷേത്രം ഹാളിൽ നടക്കും. ആഘോഷ പരിപാടികളോടനുബന്ധിച്ച് നടക്കുന്ന സമ്മേളനത്തിൽ സമിതി പ്രസിഡൻ്റ് എം. ഐ. ദാമോദരൻ അധ്യക്ഷത വഹിക്കും. ദിലീപ് ലാണ്ഡേ എം.എൽ.എ. മുഖ്യാതിഥിയും പ്രദീപ് മെയ്രാലേ വിശിഷ്ടാതിഥിയുമായിരിക്കും. സമിതി അംഗങ്ങൾ അവതരിപ്പിക്കുന്ന കലാ പരിപാടികൾക്കു പുറമേ ശ്രീനാരായണ മന്ദിരസമിതി കലാ വിഭാഗം അവതരിപ്പിക്കുന്ന ദേവാലയം നാടകവും അരങ്ങേറും.