മുഖ്യമന്ത്രി പങ്കെടുക്കുന്ന നവകേരള സ്ത്രീ സദസ് ഇന്ന്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന നവകേരള സ്ത്രീ സദസ് ഇന്ന് കൊച്ചിയില്‍ നടക്കും. നെടുമ്പാശേശി സിയാല്‍ കൺവൻഷൻ സെന്‍റററില്‍ രാവിലെ ഒമ്പതര മുതല്‍ ഉച്ചക്ക് ഒന്നര വരെയാണ് നവകേരള സ്ത്രീ സദസ്. വിവിധ മേഖലകളില്‍ നിന്നുള്ള 2000ത്തോളം സ്തീകള്‍ പങ്കെടുക്കുന്ന പരിപാടിയുടെ മോഡറേറ്റര്‍ ഡോ.ടി.എൻ സീമയാണ്. മന്ത്രിമാരായ വീണ ജോര്‍ജ്ജ്, ചിഞ്ചുറാണി, ആര്‍ ബിന്ദു, പി രാജീവ് എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.