SNMS – ലോക വനിതാദിനാഘോഷം ചെമ്പൂരിൽ: ആയിരത്തിലധികം വനിതകൾ പങ്കെടുക്കും

മുംബൈ: ശ്രീനാരായണ മന്ദിരസമിതി വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോക വനിതാദിനം ആഘോഷിക്കുന്നു . 9 നു ഞായറാഴ്ച രാവിലെ 10 മുതൽ സമിതിയുടെ ചെമ്പൂർ വിദ്യാഭ്യാസ സമുച്ചയത്തിൽ നടക്കുന്ന ആഘോഷ പരിപാടികളിൽ മഹാരാഷ്ട്ര അഡീഷണൽ ചീഫ് സെക്രട്ടറി വത്സാ നായർ സിംഗ് മുഖ്യാതിഥിയായിരിക്കും. സാംസ്കാരിക സമ്മേളനം , വനിതകൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും. മന്ദിരസമിതിയുടെ 41 യൂണിറ്റുകളിൽ നിന്നായി ആയിരത്തിലധികം വനിതകൾ ആഘോഷ പരിപാടിയിൽ പങ്കെടുക്കുമെന്ന് മന്ദിരസമിതി വനിതാ വിഭാഗം കൺവീനർ സുമാ പ്രകാശ്, സെക്രട്ടറി വിജയാ രഘുനാഥ് എന്നിവർ അറിയിച്ചു.