ചാമ്പ്യൻസ് ട്രോഫി: ഓസീസിനെ തകർത്ത് ഇന്ത്യ ഫൈനലിൽ

ദുബായ് : ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ കടന്നു. .ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഉയർത്തിയ 265 റൺസിൻ്റെ വിജയലക്ഷ്യം ഇന്ത്യ 11 പന്ത് ശേഷിക്കെ മറികടന്നു. വിരാട് കോലിയുടെ പ്രകടനം ഇന്ത്യയുടെ ജയത്തിൽ നിർണായകമായി. 84 റൺസെടുത്ത കോലിയാണ് ടോപ് സ്കോർ. ഇതോടെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ഫൈനലാണിത്. കൂടാതെ 2023ലെ ഏകദിന ലോകകപ്പ് ഫൈനല്‍ തോല്‍വിക്കുള്ള ഇന്ത്യയുടെ പ്രതികാരം കൂടിയായി ഈ വിജയം.ഓസ്ട്രേലിയ ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് മികച്ച തുടക്കമല്ല ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും നൽകിയത്. അഞ്ചാമത്തെ ഓവറിൻ്റെ അവസാന പന്തിൽ സ്കോർ 30ൽ നിൽക്കെ ശുഭ്മാൻ ഗില്ലിൻ്റെ (എട്ട്) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. പവർപ്ലേ തീരുന്നതിന് മുമ്പ് എട്ടാമത്തെ ഓവറിൻ്റെ അവസാന പന്തിൽ നായകനായ രോഹിത് ശർമയെ കൂപ്പർ കൊണോലി വിക്കറ്റിന് മുമ്പിൽ കുടുക്കി. 29 പന്തിൽ നിന്ന് മൂന്ന് ഫോറും ഒരു സിക്സും സഹിതം 28 റൺസാണ് രോഹിത് നേടിയത്.
നാളെ നടക്കുന്ന ന്യൂസിലന്‍ഡ്-ദക്ഷിണാഫ്രിക്ക രണ്ടാം സെമിയിലെ വിജയികളായിരിക്കും. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യ ഫൈനലിലെത്തിയതോടെ ദുബായ് ആയിരിക്കും ചാമ്പ്യൻസ് ട്രോഫി കിരീടപ്പോരാട്ടത്തിന് വേദിയാകുക. സ്കോര്‍ ഓസ്ട്രേലിയ 49.3 ഓവറില്‍ 264ന് ഓള്‍ ഔട്ട്, ഇന്ത്യ 48.1 ഓവറില്‍ 267-6.
83 റണ്‍സുമായി വിരാട് കോലി ഇന്ത്യയുടെ ടോപ് സ്കോററായപ്പോള്‍ ശ്രേയസ് അയ്യരും കെ എല്‍ രാഹുലും അക്സര്‍ പട്ടേലും ഹാര്‍ദ്ദിക് പാണ്ഡ്യയും ഇന്ത്യൻ ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. കോലി മടങ്ങിയശേഷം ജഡേജയും രാഹുലും(35) ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.വിജയത്തിനരികെ ഹാര്‍ദ്ദിക്(28) വീണെങ്കിലും. രാഹുൽ(34 പന്തില്‍ 42) ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം ആധികാരികമാക്കി.
ഓസ്ട്രേലിയക്കായി ആദം സാംപ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.3 ഓവറില്‍ 264 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 73 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് ഓസീസിന്‍റെ ടോപ് സ്കോറര്‍.