CPIM സംസ്ഥാന സമ്മേളനം നാളെ : 486 പ്രതിനിധികൾ പങ്കെടുക്കും

തിരുവനന്തപുരം:CPIM സംസ്ഥാന സമ്മേളനത്തിന് നാളെ കൊല്ലത്ത് കൊടിയേറും. സംസ്ഥാനത്തെ 5.64ലക്ഷം പാർട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 486 പ്രതിനിധികൾ സമ്മേളനത്തിൽപങ്കെടുക്കും. മൂന്ന് വർഷത്തെ പ്രവർത്തനം വിലയിരുത്തുന്ന രാഷ്ട്രീയ-സംഘടനാ റിപ്പോർട്ടിനൊപ്പം സംസ്ഥാനത്തിന്റെ ഭാവിവികസനം സംബന്ധിച്ച കാഴ്ചപ്പാട് അവതരിപ്പിക്കുന്ന രേഖയാകും ഇത്തവണത്തെ സമ്മേളനത്തെ ശ്രദ്ധേയമാക്കുക.
സമ്മേളനത്തിന്റെ ഭാഗമായുളള പതാക, കൊടിമര ദീപശിഖ ജാഥകൾ നാളെ പൊതുസമ്മേളന വേദിയിൽ എത്തിച്ചേരും . സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ആശ്രാമം മൈതാനിയിൽ പതാക ഉയർത്തും.വ്യാഴാഴ്ചയാണ് പ്രതിനിധി സമ്മേളനം.പൊളിറ്റ് ബ്യൂറോ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും.3 കൊല്ലത്തെ രാഷ്ട്രീയ -സംഘടനാ പ്രവർത്തനങ്ങൾ അവലോകനം ചെയ്തുകൊണ്ടുളള പ്രവർത്തന റിപ്പോർട്ട് സമ്മേളനത്തിൽ അവതരിപ്പിക്കും. എറണാകുളം സമ്മേളനം കൈക്കൊണ്ട തീരുമാനങ്ങൾ എത്രമാത്രം പ്രാവർത്തികമായെന്ന വിലയിരുത്തലും കൊൽക്കത്ത പ്ളീനം തീരുമാനങ്ങൾ നടപ്പിലാക്കിയതിലുളള വിലയിരുത്തലും റിപോർട്ടിൻെറ ഭാഗമാണ്. എന്നാൽ എറണാകുളം സമ്മേളനത്തിലെ പോലെ തന്നെ നവ കേരള കാഴ്ചപ്പാട് അവതരിപ്പിക്കുന്ന രേഖയാണ് കൊല്ലം സമ്മേളനത്തിനേയും സ്ർധേയമാക്കുക.റിപ്പോർട്ടിന്മേലുളള ചർച്ചയിൽ സർക്കാരിനെപ്പറ്റി ഉയരുന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രത്യേകം ശ്രദ്ധിക്കപ്പെടും
ഫോട്ടോ :സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം ജില്ലയിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിനായി ഡൽഹിയിൽ നിന്നും എത്തിയ ജനനാട്യ മഞ്ചിന്റെ കലാകാരന്മാരെയും, കലാകാരികളെയും സംഘാടക സമിതിയുടെ നേതൃത്വത്തിൽ സ്വീകരിച്ചപ്പോൾ