റവന്യൂ അവാർഡ് മികച്ച കലക്റ്ററേറ്റും കലക്റ്ററും തിരുവനന്തപുരത്ത്

0

തിരുവനന്തപുരം: റവന്യൂ, സർവെ – ഭൂരേഖാ വകുപ്പുകളിലെ മികച്ച ജീവനക്കാർക്കുള്ള 2024ലെ റവന്യൂ അവാർഡുകൾ റവന്യൂ മന്ത്രി കെ. രാജൻ പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലാ കലക്റ്റർ ജെറോമിക് ജോർജിനാണ് മികച്ച ജില്ലാ കലക്റ്റർക്കുള്ള പുരസ്‌കാരം. തിരുവനന്തപുരം കലക്റ്ററേറ്റിനെ മികച്ച കലക്റ്ററേറ്റായും തെരഞ്ഞെടുത്തു

വില്ലെജ് ഓഫിസർ മുതൽ ജില്ലാ കലക്റ്റർ വരെയുള്ള ഉദ്യോഗസ്ഥർക്കും വിവിധ ഓഫിസുകൾക്കും സർവെ – ഭൂരേഖാ വകുപ്പിലെ വിവിധ തസ്തികയിലുള്ള ജീവനക്കാർക്കുമാണു പുരസ്‌കാരങ്ങൾ നൽകുന്നത്. ശനിയാഴ്ച 4നു കണ്ണൂർ കലക്റ്ററേറ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന റവന്യൂ ദിനാഘോഷ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

തലശേരി സബ് കലക്റ്റർ സന്ദീപ് കുമാറാണ് മികച്ച സബ് കലക്റ്റർ. മികച്ച ആർഡിഒയായി പാലക്കാട് ആർഡിഒ ഡി. അമൃതവല്ലിയും മികച്ച റവന്യൂ ഡിവിഷണൽ ഓഫിസായി പാലക്കാട് ആർഡിഒ ഓഫിസും തെരഞ്ഞെടുക്കപ്പെട്ടു.

ഡെപ്യൂട്ടി കലക്റ്റർ വിഭാഗത്തിൽ ഡെപ്യൂട്ടി കലക്റ്റർ (ജനറൽ)- എസ്. സന്തോഷ് കുമാർ (ആലപ്പുഴ), എൽആർ- പി.എൻ. പുരുഷോത്തമൻ (കോഴിക്കോട്), ആർആർ- സച്ചിൻ കൃഷ്ണൻ (പാലക്കാട്), ഡിഎം- കെ. ഉഷ ബിന്ദുമോൾ (എറണാകുളം), എൽഎ- ജേക്കബ് സഞ്ജയ് ജോൺ (തിരുവനന്തപുരം), എൽഎ- എൻഎച്ച്- യു. ഷീജ ബീഗം (തിരുവനന്തപുരം) എന്നിവർ പുരസ്‌കാരത്തിന് അർഹരായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *