രോഹിത് ശർമ്മക്കെതിരായ പരമാർശം : പോസ്റ്റ് പിൻവലിച്ച് കോൺഗ്രസ്സ് വനിതാ നേതാവ്.

മുംബൈ: രാജ്യം മുഴുവൻ ശക്‌തമായ പ്രതിഷേധം ഉയർന്നതിനുപിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയെ രൂക്ഷമായി വിമര്‍ശിക്കുന്ന എക്സ് പോസ്റ്റ് പിൻവലിച്ച് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്. പരാമർശം വലിയ വിവാദമായതിനെത്തുടർന്ന് വിഷയത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം ഇടപെട്ടിരുന്നു . ഇത്തരം നടപടികൾ ആവർത്തിക്കരുതെന്ന് ഷമയ്ക്ക് പാർട്ടി താക്കീത് നൽകി. പരാമർശം പാർട്ടിയുടെ നിലപാട് അല്ലെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗം പവൻ ഖേര വ്യക്തമാക്കി.ഇന്നലെ നടന്ന ഇന്ത്യ– ന്യൂസിലന്‍ഡ് ചാമ്പ്യൻസ് ട്രോഫി മത്സരത്തിന്ശേഷം രോഹിത് ശർമ്മ തടിയനെന്നും കായികതാരത്തിന് ചേർന്ന ശരീരപ്രകൃതിയല്ല, ഭാരം കുറയ്ക്കേണ്ടതുണ്ട് എന്നുമാണ് ഷമ എക്സില്‍ കുറിച്ചിരുന്നത്.