ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ ‘ജീവദയ അവാർഡ് ‘ മുംബൈ മലയാളിക്ക് (VIDEO)

ന്യുഡൽഹി/ മുംബൈ : ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ ‘ജീവദയ അവാർഡ് ‘മുംബൈ മലയാളിയായ നിഷ കുഞ്ചു വിന്. ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോൽപ്പാദനം, പഞ്ചായത്തീരാജ് സഹമന്ത്രി പ്രൊഫ. എസ്. പി. സിംഗ് ബാഗേലാണും ന്യൂനപക്ഷ കാര്യ, മത്സ്യബന്ധനം, മൃഗസംരക്ഷണം, ക്ഷീര വികസനം എന്നീ വകുപ്പുകളുടെ സഹമന്ത്രി ജോർജ്ജ് കുര്യനും ചേർന്ന് നിഷ സുബ്രമണ്യൻ കുഞ്ചു വിനു് അവാർഡ് സമ്മാനിച്ചു.
മുംബൈയിൽ ഭാണ്ഡൂപ്പിൽ താമസിക്കുന്ന പാലക്കാട് സ്വദേശികളായ നളിനിയുടെയും സുബ്രമണ്യൻ കുഞ്ചുൻ്റെയും മകളാണ് നിഷ. നിഷയുടെ മൂത്ത സഹോദരൻ സുനീഷ് അറിയപ്പെടുന്ന വന്യജീവി സംരക്ഷകനാണ്, നിലവിൽ മഹാരാഷ്ട്ര വനം വകുപ്പിന്റെ ഓണററി വൈൽഡ് ലൈഫ് വാർഡനാണ്.
‘അമ്മ കെയർ ഫൗണ്ടേഷൻ’ (എസിഎഫ്), ‘പ്ലാൻ്റ് ആൻഡ് അനിമൽസ് വെൽഫെയർ സൊസൈറ്റി – മുംബൈ ‘(പോസ് – മുംബൈ) എന്നിവയുടെ സഹസ്ഥാപകയും ഓർഗനൈസേഷൻ ഫോർ ആനിമൽ പ്രൊട്ടക്ഷൻ (ഒഐപിഎ) മഹാരാഷ്ട്ര സംസ്ഥാനത്തിൻ്റെ അന്താരാഷ്ട്ര പ്രതിനിധിയുമാണ് നിഷ.
28 വർഷത്തിലേറെയായി ശബ്ദമില്ലാത്ത മൃഗങ്ങൾക്കുവേണ്ടിയുള്ള മികച്ച സേവനത്തിനും മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുമുള്ള അംഗീകാരമായാണ് ഈ അവാർഡ്.
മുൻപ് ഇന്ത്യൻ വനിതാ-ശിശു വികസന മന്ത്രാലയത്തിൽ നിന്ന് ‘ 100 വുമൺ ഓഫ് ഇന്ത്യ’ അവാർഡും, ഐക്കോംഗോ യിൽ നിന്ന് ‘കർമവീർ ചക്ര ഒപ്പം കർമ്മവീർ പുരസ്‌കാർ’എന്ന അന്താരാഷ്ട്ര അവാർഡുകളും ലഭിച്ചിട്ടുണ്ട്. നിഷയെയും അവരുടെ സംഘടനാ പ്രവർത്തനങ്ങളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
അനാഥരായ മൃഗങ്ങൾക്ക് ഒരു അഭയകേന്ദ്രം സ്ഥാപിക്കുക എന്നതാണ് തൻ്റെ സ്വപ്നവും ഭാവി പദ്ധതിയുമെന്ന് നിഷ കുഞ്ചു ‘സഹ്യ ന്യുസി’നോട് പറഞ്ഞു.
നിഷാ കുഞ്ചുവിൻ്റെ മഹത്തായ ലക്ഷ്യത്തെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് nishakunju@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടാം.